കാലാവധി കഴിഞ്ഞ വീസയുമായി കാനഡയില്‍ തുടരാനാവില്ല ; ആല്‍ബര്‍ട്ട പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത്
നിലവിലെ കുടിയേറ്റ സംവിധാനത്തില്‍ കൂടുതല്‍ പ്രവിശ്യാ നിയന്ത്രണം വേണമെന്ന നിലപാടും അവര്‍ ആവര്‍ത്തിച്ചു.
Jul 31, 2026, 12:59 IST
ആല്‍ബര്‍ട്ടിന് സ്വന്തം സാമ്പത്തിക ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ വിദഗ്ധ തൊഴിലാളികളെ തിരഞ്ഞെടുക്കുന്നതില്‍ കൂടുതല്‍ അധികാരം ലഭിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
രാജ്യാന്തര വിദ്യാര്‍ത്ഥികളേയും താല്‍ക്കാലിക വീസയിലുള്ളവരേയും ആശങ്കയിലാക്കുന്ന പ്രസ്താവനയുമായി ആല്‍ബര്‍ട്ട പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത്. പെര്‍മനന്റ് റെസിഡന്‍സി പദവി ലഭിക്കാത്ത വിദ്യാര്‍ത്ഥി വീസയോ മറ്റ് താല്‍ക്കാലിക വീസകളോ ഉള്ളവര്‍ക്ക് കാലാവധി കഴിഞ്ഞാല്‍ കാനഡയില്‍ തുടരാന്‍ അവകാശമില്ലെന്നും അത്തരം സാഹചര്യത്തില്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങണമെന്നും സ്മിത്ത് വ്യക്തമാക്കി.
ആല്‍ബര്‍ട്ടിന് സ്വന്തം സാമ്പത്തിക ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ വിദഗ്ധ തൊഴിലാളികളെ തിരഞ്ഞെടുക്കുന്നതില്‍ കൂടുതല്‍ അധികാരം ലഭിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. നിലവിലെ കുടിയേറ്റ സംവിധാനത്തില്‍ കൂടുതല്‍ പ്രവിശ്യാ നിയന്ത്രണം വേണമെന്ന നിലപാടും അവര്‍ ആവര്‍ത്തിച്ചു.