ഹൂതികളുടെ ശക്തികേന്ദ്രമായ സനായിലേക്ക് വന്‍ വ്യോമാക്രമണവുമായി യെമന്‍ സൈന്യം
ഹൂതികളുടെ ശക്തികേന്ദ്രമായ സനായിലേക്ക് വന്‍ വ്യോമാക്രമണവുമായി യെമന്‍ സൈന്യം
നേരത്തെ തായിസ് നഗരത്തിന്റെ പടിഞ്ഞാറന്‍ മേഖല ലക്ഷ്യമിട്ട് ഹൂതികള്‍ നടത്തിയ ആക്രമണങ്ങളെ സര്‍ക്കാര്‍ സേന തകര്‍ക്കുകയും, ഹൂതികള്‍ പിന്തിരിയാന്‍ നിര്‍ബന്ധിതരാകുകയും ചെയ്തിരുന്നു.
സനായിലേക്ക് 257 ആക്രമണങ്ങള്‍ നടത്തിയെന്നും 700ലധികം ഹൂതി വിമതരെ വധിച്ചെന്നും സൈന്യം അവകാശപ്പെടുന്നു.
ഹൂതികളുടെ ശക്തികേന്ദ്രമായ സനായിലേക്ക് വന്‍ വ്യോമാക്രമണവുമായി യെമന്‍ സൈന്യം. സനായിലേക്ക് 257 ആക്രമണങ്ങള്‍ നടത്തിയെന്നും 700ലധികം ഹൂതി വിമതരെ വധിച്ചെന്നും സൈന്യം അവകാശപ്പെടുന്നു. യുദ്ധ വിമാനങ്ങളും, ഡ്രോണുകളും, ആര്‍ട്ടിലറികളും റോക്കറ്റ് ലോഞ്ചറുകളും മിസൈലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം എന്നാണ് വിവരം. നേരത്തെ തായിസ് നഗരത്തിന്റെ പടിഞ്ഞാറന്‍ മേഖല ലക്ഷ്യമിട്ട് ഹൂതികള്‍ നടത്തിയ ആക്രമണങ്ങളെ സര്‍ക്കാര്‍ സേന തകര്‍ക്കുകയും, ഹൂതികള്‍ പിന്തിരിയാന്‍ നിര്‍ബന്ധിതരാകുകയും ചെയ്തിരുന്നു.
ഗവര്‍ണറേറ്റിലെ വിവിധ മേഖലകളില്‍ ഹൂതികളുടെ താവളങ്ങള്‍, ശക്തികേന്ദ്രങ്ങള്‍, വിതരണ പാതകള്‍ എന്നിവ ലക്ഷ്യമാക്കി വ്യോമാക്രമണങ്ങള്‍ ശക്തമാക്കിയ സാഹചര്യത്തിലായിരുന്നു ആക്രമണമുണ്ടായത്. ഹൂതികള്‍ തായിസ് നഗരത്തിന്റെ ഗ്രാമീണ മേഖലകള്‍ പിടിച്ചെടുത്ത് തെക്കുഭാഗത്ത് നിന്ന് നഗരത്തെ പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാണ്. ലാഹിജ്, ഏദന്‍ എന്നിവിടങ്ങളിലേക്കുള്ള സ്വതന്ത്ര യെമന്‍ പ്രദേശങ്ങളില്‍ നിന്ന് അതിനെ ഒറ്റപ്പെടുത്താനും കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി ശ്രമം തുടരുന്നു.