ചെങ്കടലിലെ കപ്പല്‍പ്പാതയായ ബാബ് അല്‍ മന്ദബ് ഇടുക്ക് അടച്ചുപൂട്ടുമെന്ന് യെമന്റെ ഭീഷണി ; ആഗോള വിപണിയില്‍ എണ്ണവില ബാരലിന് 200 ഡോളറായി ഉയര്‍ന്നേക്കുമെന്നും മുന്നറിയിപ്പ്
ഇന്ധന വിപണി തകരുമെന്നും പല രാജ്യങ്ങളും പട്ടിണി മുന്നില്‍ കാണേണ്ടി വരുമെന്നും ഇറാന്റെ പ്രസ് ടിവി പുറത്തുവിട്ട വീഡിയോ വ്യക്തമാക്കുന്നു.
ഹൂതി വിമതരും സൗദി അറേബ്യയും അമേരിക്കയും ഉള്‍പ്പെട്ട സംഘര്‍ഷം കൂടുതല്‍ വഷളാകുന്നതിന്റെ ഭാഗമായാണ് ചെങ്കടലിലെ ബാബ് അല്‍ മന്ദബ് അടച്ചുപൂട്ടുമെന്ന പുതിയ ഭീഷണി പുറത്തുവന്നിരിക്കുന്നത്
ചെങ്കടലിലെ അതീവ നിര്‍ണ്ണായക കപ്പല്‍പ്പാതയായ ബാബ് അല്‍ മന്ദബ് ഇടുക്ക് അടച്ചുപൂട്ടുമെന്ന് യെമന്റെ ഭീഷണി. യെമന് നേരെ സൗദി അറേബ്യ നടത്തുന്ന വ്യോമാക്രമണങ്ങള്‍ തുടര്‍ന്നാല്‍ കടുത്ത നടപടിയിലേക്ക് നീങ്ങുമെന്നാണ് ഇറാന്റെ പ്രസ് ടിവി പുറത്തുവിട്ട വീഡിയോയിലൂടെയുള്ള മുന്നറിയിപ്പ്. യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരും സൗദി അറേബ്യയും അമേരിക്കയും ഉള്‍പ്പെട്ട സംഘര്‍ഷം കൂടുതല്‍ വഷളാകുന്നതിന്റെ ഭാഗമായാണ് ചെങ്കടലിലെ ബാബ് അല്‍ മന്ദബ് അടച്ചുപൂട്ടുമെന്ന പുതിയ ഭീഷണി പുറത്തുവന്നിരിക്കുന്നത്. യുഎസ് -ഇസ്രായേല്‍-ഇറാന്‍ യുദ്ധ പശ്ചാത്തലത്തിലാണ് ഈ നീക്കം. തങ്ങള്‍ക്ക് നേരെ സൗദി അറേബ്യ ആക്രമണം തുടര്‍ന്നാല്‍ ബാബ് അല്‍ മന്ദബ് പാത അടയ്ക്കുമെന്നും, ഇതോടെ ആഗോള വിപണിയില്‍ എണ്ണവില ബാരലിന് 200 ഡോളറായി ഉയര്‍ന്നേക്കുമെന്നുമാണ് യെമന്‍ മുന്നറിയിപ്പ് നല്‍കുന്നത്.
ഇന്ധന വിപണി തകരുമെന്നും പല രാജ്യങ്ങളും പട്ടിണി മുന്നില്‍ കാണേണ്ടി വരുമെന്നും ഇറാന്റെ പ്രസ് ടിവി പുറത്തുവിട്ട വീഡിയോ വ്യക്തമാക്കുന്നു. ആഗോള എണ്ണക്കയറ്റുമതിയുടെ ഏകദേശം 20 ശതമാനവും കടന്നുപോകുന്ന അതീവ പ്രാധാന്യമുള്ള തന്ത്രപ്രധാന പാതയാണിത്. ഈ ഭീഷണിയെത്തുടര്‍ന്ന് സൗദി അറേബ്യ ഈ പാതയിലൂടെയുള്ള തങ്ങളുടെ എണ്ണക്കയറ്റുമതി താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും അമേരിക്കയുടെ പിന്തുണയോടെ സൈനിക സാന്നിധ്യം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. പാത അടച്ചുപൂട്ടാനുള്ള സാധ്യത വര്‍ദ്ധിച്ചതോടെ ആഗോള എണ്ണ വിതരണത്തില്‍ കടുത്ത പ്രതിസന്ധി ഉണ്ടാകുമെന്ന ആശങ്കയിലാണ് വിപണി.