ട്രംപുമായി കൂടിക്കാഴ്ച നടത്തി ഷി ജിന്‍പിങ്ങ്

എഐ എപ്പോഴും മനുഷ്യന്റെ നിയന്ത്രണത്തിലായിരിക്കണമെന്ന് ഷി ജിന്‍പിങ് പറഞ്ഞു.

 

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെപ്പറ്റിയുള്ള ചര്‍ച്ചകളുടെ പ്രാധാന്യം ഇരു നേതാക്കളും എടുത്തുപറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങ്. വൈറ്റ് ഹൗസിലെ അത്താഴവിരുന്നില്‍ ഷി പങ്കെടുത്തു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെപ്പറ്റിയുള്ള ചര്‍ച്ചകളുടെ പ്രാധാന്യം ഇരു നേതാക്കളും എടുത്തുപറഞ്ഞു.

എഐ എപ്പോഴും മനുഷ്യന്റെ നിയന്ത്രണത്തിലായിരിക്കണമെന്ന് ഷി ജിന്‍പിങ് പറഞ്ഞു. എഐ മേഖലയില്‍ അമേരിക്കയും ചൈനയും തമ്മില്‍ സഹകരണത്തിന് വലിയ സാധ്യതകളുണ്ടെന്നും ഷി ജിന്‍പിങ് പറഞ്ഞു. എ ഐയുടെ ദുരുപയോഗത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും ഷി വ്യക്തമാക്കി.

ചൈനയുടെ പുനരുജ്ജീവനവും അമേരിക്കയെ മഹത്തരമാക്കലും ഒരേസമയം മുന്നോട്ട് കൊണ്ടുപോകേണ്ട കാര്യങ്ങളാണെന്നും അതായിരിക്കണം ലക്ഷ്യമെന്നും ഷി പറഞ്ഞു.