കീഴ്‌വഴക്കം തെറ്റിച്ച് ഷി ജിന്‍പിങ്, ട്രംപിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ നേരിട്ടെത്തി
കീഴ്‌വഴക്കം തെറ്റിച്ച് ഷി ജിന്‍പിങ്, ട്രംപിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ നേരിട്ടെത്തി
ട്രംപിനെ അദ്ദേഹത്തിന്റെ ഔദ്യോഗിക വാഹനത്തിലേക്ക് ഷി ജിന്‍പിങ് അനുഗമിച്ചു.
ഷി ജിന്‍പിങ് നേരിട്ട് ഒരു ലോകനേതാവിനെ വിമാനത്താവളത്തിലെത്തി സ്വീകരിക്കുന്നത് അപൂര്‍വമാണ്.
ഏഷ്യ പസിഫിക് സാമ്പത്തിക സഹകരണ (എപെക്) ഉച്ചകോടിയില്‍ പങ്കെടുക്കാനായി തെക്കന്‍ ചൈനീസ് നഗരമായ ഷെന്‍സെനിലെത്തിയ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ നേരിട്ടെത്തി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. ഷി ജിന്‍പിങ് നേരിട്ട് ഒരു ലോകനേതാവിനെ വിമാനത്താവളത്തിലെത്തി സ്വീകരിക്കുന്നത് അപൂര്‍വമാണ്.
ഷെന്‍ഷെന്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തില്‍ നിന്ന് ഇറങ്ങിയ ട്രംപിനെ ചുവപ്പ് പരവതാനി വിരിച്ചാണ് വരവേറ്റത്. ഇരു രാജ്യങ്ങളുടെയും പതാകകള്‍ ഏന്തിയ ആളുകള്‍ക്കിടയിലൂടെ നടന്ന രണ്ട് നേതാക്കളും പരസ്പരം ഹസ്തദാനം ചെയ്യുകയും ആലിംഗനം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ട്രംപിനെ അദ്ദേഹത്തിന്റെ ഔദ്യോഗിക വാഹനത്തിലേക്ക് ഷി ജിന്‍പിങ് അനുഗമിച്ചു. 1962ന് ശേഷം ഇതാദ്യമായാണ് ഒരു ചൈനീസ് നേതാവ് വിദേശ രാഷ്ട്രത്തലവനെ വിമാനത്താവളത്തില്‍ നേരിട്ടെത്തി ഇത്തരത്തില്‍ സ്വീകരിക്കുന്നത്. സെപ്റ്റംബറില്‍ ഷി ജിന്‍പിങ് അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ ട്രംപ് വിമാനത്താവളത്തില്‍ നേരിട്ടെത്തി സ്വീകരണം നല്‍കിയിരുന്നു.