ലോകകപ്പ് അ​​മേ​​രി​​ക്ക​​യി​​ൽ​നി​​ന്ന് മെ​​ക്‌​​സി​​ക്കോ​​യി​​ലേ​​ക്കു മാ​​റ്റിയാൽ ക​​ളി​​ക്കാം: ഇറാൻ

 

 മെ​​ക്‌​​സി​​ക്കോ സി​​റ്റി: ഫി​​ഫ 2026 ലോ​​ക​​ക​​പ്പ് ഫു​​ട്‌​​ബോ​​ളി​​ന് 85 ദി​​ന​​ങ്ങ​​ളു​​ടെ അ​​ക​​ലം മാ​​ത്ര​​മു​​ള്ള​​പ്പോ​​ൾ ഇ​​റാ​​ൻ ക​​ളി​​ക്കു​​മോ എ​​ന്ന​​തി​​ൽ ഇ​​തു​​വ​​രെ തീ​​രു​​മാ​​ന​​മാ​​യി​​ട്ടി​​ല്ല. അ​​മേ​​രി​​ക്ക​​യും ഇ​​സ്ര​​യേ​​ലും സം​​യു​​ക്ത​​മാ​​യി ന​​ട​​ത്തു​​ന്ന വ്യോ​​മാ​​ക്ര​​മ​​ണ​​ത്തെ​​ത്തു​​ട​​ർ​ന്ന്, ഫി​​ഫ ലോ​​ക​​ക​​പ്പി​​ൽ ടീം ​​ക​​ളി​​ക്കി​​ല്ലെ​​ന്ന് ഇ​​റാ​​ൻ സ്‌​​പോ​​ർ​ട്‌​​സ് മ​​ന്ത്രി ക​​ഴി​​ഞ്ഞ ആ​​ഴ്ച പ​​റ​​ഞ്ഞി​​രു​​ന്നു. 

എ​​ന്നാ​​ൽ, ഏ​​റ്റ​​വും പു​​തി​​യ വി​​വ​​രം അ​​നു​​സ​​രി​​ച്ച്, ഇ​​റാ​​ൻറെ മ​​ത്സ​​ര​​ങ്ങ​​ൾ അ​​മേ​​രി​​ക്ക​​യി​​ൽ​നി​​ന്ന് മെ​​ക്‌​​സി​​ക്കോ​​യി​​ലേ​​ക്കു മാ​​റ്റ​​ണ​​മെ​​ന്ന് ഇ​​റാ​​ൻ ഫു​​ട്‌​​ബോ​​ൾ ഫെ​​ഡ​​റേ​​ഷ​​ൻ പ്ര​​സി​​ഡ​​ൻറ് മെ​​ഹ്ദി താ​​ജ് ആ​​വ​​ശ്യ​​പ്പെ​​ട്ടു. അ​​മേ​​രി​​ക്ക​​യി​​ൽ ക​​ളി​​ക്കി​​ല്ലെ​​ന്ന ഇ​​റാ​​ൻറെ നി​​ല​​പാ​​ടിന് മെ​​ഹ്ദി താ​​ജ് അ​​ടി​​വ​​ര​​യി​​ട്ടു. അ​​മേ​​രി​​ക്ക, മെ​​ക്‌​​സി​​ക്കോ, കാ​​ന​​ഡ എ​​ന്നീ രാ​​ജ്യ​​ങ്ങ​​ൾ സം​​യു​​ക്ത​​മാ​​യാ​​ണ് 2026 ഫി​​ഫ ലോ​​ക​​ക​​പ്പി​​ന് ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കു​​ന്ന​​ത്.