ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ലോകത്തെ ഞെട്ടിക്കും ?

1200 കോടിയിലേറെ ഇന്ത്യന്‍ രൂപയാണ് ഇത്തവണ സ്ഥാനാരോഹണ ഫണ്ട് പ്രതീക്ഷിക്കുന്നത്.

 

ഇതുവരെ കണ്ടതില്‍ ഏറ്റവും അത്യാഢംബരത്തോടെയാകും ട്രംപ് അധികാരമേല്‍ക്കുകയെന്നും സൂചനകളുണ്ട്.

നിയുക്ത പ്രസിഡന്റ്  ജനുവരി 20 നാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക. ട്രംപിന്റെ രണ്ടാം സ്ഥാനാരോഹണ ചടങ്ങ് ലോകത്തെ വിസ്മയിപ്പിക്കാനുള്ള സാധ്യതകളുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇതുവരെ കണ്ടതില്‍ ഏറ്റവും അത്യാഢംബരത്തോടെയാകും ട്രംപ് അധികാരമേല്‍ക്കുകയെന്നും സൂചനകളുണ്ട്. ട്രംപിന്റെ രണ്ടാം സ്ഥാനാരോഹണ ഫണ്ടിലേക്ക് കോടികളാണ് ഒഴുകിയെത്തുന്നത്. ട്രംപിന്റെ ആദ്യ സ്ഥാനാരോഹണ വേളയില്‍ സ്ഥാപിച്ച 107 മില്യണ്‍ ഡോളറിന്റെ ഉദ്ഘാടന ധനസമാഹരണ റെക്കോര്‍ഡ് ഇക്കുറി തകര്‍ക്കപ്പെടുമെന്ന് ഉറപ്പാണ്. ഏകദേശം 150 മില്യണ്‍ ഡോളര്‍ ഇക്കുറി ലഭിക്കുമെന്നാണ് വ്യക്തമാകുന്നത്. 

അതായത് 1200 കോടിയിലേറെ ഇന്ത്യന്‍ രൂപയാണ് ഇത്തവണ സ്ഥാനാരോഹണ ഫണ്ട് പ്രതീക്ഷിക്കുന്നത്.