കാനഡയിലെ കാട്ടുതീ യുഎസ് നഗരങ്ങളിലെ വായു മലിനമാക്കുന്നു ; നിയന്ത്രിച്ചില്ലെങ്കില്‍ അധിക തീരുവ ചുമത്തുമെന്ന് ട്രംപ്
കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുമായി താന്‍ സംസാരിച്ചതായും വിഷയം ഗൗരവമായി കാണണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടതായും ട്രംപ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു
കാട്ടു തീ നിയന്ത്രിക്കാന്‍ കാനഡ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം കാനഡയ്‌ക്കെതിരെ അധിക തീരുവ ചുമത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
കാനഡയിലെ കാട്ടുതീ മൂലം അമേരിക്കയിലേക്ക് പുക പടരുന്നതില്‍ രൂക്ഷ വിമര്‍ശനവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കാട്ടു തീ നിയന്ത്രിക്കാന്‍ കാനഡ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം കാനഡയ്‌ക്കെതിരെ അധിക തീരുവ ചുമത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുമായി താന്‍ സംസാരിച്ചതായും വിഷയം ഗൗരവമായി കാണണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടതായും ട്രംപ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അവര്‍ക്ക് സഹായം ആഴശ്യമുണ്ടെങ്കില്‍ ഞങ്ങള്‍ നല്‍കും. എന്നാല്‍ കാട്ടു തീ മൂലം നമ്മുടെ വായു മലിനമാകുന്നത് അനുവദിക്കാനാവില്ല. ഇതിന് നഷ്ടപരിഹാരമോ അല്ലെങ്കില്‍ തീരുവകളോ ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് ട്രംപ് വ്യക്തമാക്കി.
അമേരിക്കയ്ക്ക് കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാനഡ ഇപ്പോള്‍ നല്‍കികൊണ്ടിരിക്കുന്ന തീരുവകളിലേക്ക് ഈ മലിനീകരണത്തിന്റെ ചെലവ് കൂടി ഉള്‍പ്പെടുത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കി. കാനഡയിലെ കാട്ടു തീ അതിരൂക്ഷമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച മാത്രം രാജ്യത്ത് 888 കാട്ടു തീ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ഭൂരിഭാഗവും നിയന്ത്രണാതീതമാണ്.
ചിക്കാഗോ, വാഷിംഗ്ടണ്‍ ഡിസി, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ മോശം കാലാവസ്ഥയാണ്.കാലാവസ്ഥാ വ്യതിയാനം നേരിടുന്നതില്‍ ഇരു രാജ്യങ്ങള്‍ക്കും തുല്യ ഉത്തരവാദിത്വമാണെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി വ്യക്തമാക്കിയിരുന്നു.