കോടിക്കണക്കിന് മനുഷ്യര്‍ പട്ടിണി കിടക്കുമ്പോള്‍ ലോക നേതാക്കള്‍ യുദ്ധത്തെ പോറ്റി വളര്‍ത്തുന്നു: മാര്‍പ്പാപ്പ

കാര്‍ഡിനല്‍സ് കോളേജില്‍ അസാധാരണ കണ്‍സിസ്റ്ററിയില്‍ സംസാരിക്കുകയായിരുന്നു പോപ്.

 

യുഎന്നിന്റെ കീഴിലുളള ലോക ഭക്ഷ്യ പദ്ധതിക്കുള്ള സഹായം. കഴിഞ്ഞ ആഴ്ച പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വെട്ടിക്കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോപ്പിന്റെ വിമര്‍ശനം.

കോടിക്കണക്കിന് മനുഷ്യര്‍ പട്ടിണി കിടക്കുമ്പോള്‍ ലോക നേതാക്കള്‍ യുദ്ധത്തെ പോറ്റി വളര്‍ത്തുന്നുവെന്ന് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ. ആഗോള രാഷ്ട്രീയത്തിന്റെ മുന്‍ഗണനകള്‍ മാറേണ്ട കാലമായെന്നും അദ്ദേഹം പറഞ്ഞു. പട്ടിണിയെ നേരിടാന്‍ ആവണം ഭരണകൂടങ്ങള്‍ ശ്രദ്ധിക്കേണ്ടത്. യുഎന്നിന്റെ കീഴിലുളള ലോക ഭക്ഷ്യ പദ്ധതിക്കുള്ള സഹായം. കഴിഞ്ഞ ആഴ്ച പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വെട്ടിക്കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോപ്പിന്റെ വിമര്‍ശനം.

കാര്‍ഡിനല്‍സ് കോളേജില്‍ അസാധാരണ കണ്‍സിസ്റ്ററിയില്‍ സംസാരിക്കുകയായിരുന്നു പോപ്. ദൈവം എല്ലാ ജനതയ്ക്കും എല്ലാ ജനതകള്‍ക്കും സമാധാനം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നാം അക്രമത്തിന് കീഴടങ്ങരുത്. അക്രമത്തിന് അവസാന വാക്ക് ഉണ്ടാകില്ല. ചരിത്രത്തിലുടനീളം ദൈവം അനുരഞ്ജനത്തിന്റെയും സമാധാനത്തിന്റെയും പാതകള്‍ തുറന്നുകൊണ്ടിരിക്കുന്നു. ഈ പാതകളിലൂടെ ധൈര്യത്തോടെ സഞ്ചരിക്കാനും ലോകത്തെ തിരിച്ചറിയാന്‍ സഹായിക്കാനും നമുക്ക് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നമ്മുടെ സഹോദര ബിഷപ്പുമാരോടും, നമ്മുടെ ശുശ്രൂഷയില്‍ ഭരമേല്‍പ്പിക്കപ്പെട്ടിരിക്കുന്ന സഭകളോടും, ഭൂമിയിലെ എല്ലാ ജനങ്ങളോടും നമുക്ക് ഇത് പറയാം. ഭൂകമ്പം ഗുരുതരമായി ബാധിച്ച വെനിസ്വേലയിലെ ജനങ്ങളോടുള്ള എന്റെയും മുഴുവന്‍ കാര്‍ഡിനല്‍സ് കോളേജിന്റെയും ഐക്യദാര്‍ഢ്യമെന്നും പോപ്പ് വ്യക്തമാക്കി.