പശ്ചിമേഷ്യൻ യുദ്ധം 3 കോടി ജനങ്ങളെ പട്ടിണിയിലാക്കും, ഇന്ത്യയിലും ഭക്ഷ്യക്ഷാമം രൂക്ഷമാകും ; ഐക്യരാഷ്ട്രസഭ
യുഎസ് - ഇറാൻ യുദ്ധം 3 കോടിയിലധികം ജനങ്ങളെ അതിദാരിദ്ര്യത്തിലേക്കു തള്ളിവിടുമെന്നും സംഘർഷത്തിന്റെ പ്രത്യാഘാതങ്ങൾ വരും മാസങ്ങളിൽ ഭക്ഷ്യക്ഷാമമുണ്ടാക്കുമെന്നും ഐക്യരാഷ്ട്രസഭ മുന്നറിയിപ്പു നൽകി.
Apr 25, 2026, 19:10 IST
യുഎസ് - ഇറാൻ യുദ്ധം 3 കോടിയിലധികം ജനങ്ങളെ അതിദാരിദ്ര്യത്തിലേക്കു തള്ളിവിടുമെന്നും സംഘർഷത്തിന്റെ പ്രത്യാഘാതങ്ങൾ വരും മാസങ്ങളിൽ ഭക്ഷ്യക്ഷാമമുണ്ടാക്കുമെന്നും ഐക്യരാഷ്ട്രസഭ മുന്നറിയിപ്പു നൽകി.
ഹോർമുസ് കടലിടുക്കിൽ ചരക്കു ഗതാഗതം തുടർച്ചയായി തടസ്സപ്പെട്ടതുമൂലം ഇന്ധന വള വിതരണത്തിലുണ്ടായ പ്രതിസന്ധി കാർഷിക ഉത്പാദനക്ഷമത കുറച്ചിട്ടുണ്ട്.
ഈ വർഷം അവസാനത്തോടെ ഇതു വിളവെടുപ്പിനെ പ്രതികൂലമായി ബാധിക്കുമെന്നും യുഎൻ വികസന മേധാവി അലക്സാണ്ടർ ഡി ക്രൂ അറിയിച്ചു. വൈകാതെ ക്ഷാമം രൂക്ഷമാകുമെന്നും ഞങ്ങൾ നിസ്സഹായരാണെന്നും ഐക്യരാഷ്ട്രസഭ പ്രതികരിച്ചു. ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, സൊമാലിയ, സുഡാൻ, ടാൻസാനിയ, കെനിയ, ഈജിപ്ത് എന്നീ രാജ്യങ്ങളിലായിരിക്കും ഭക്ഷ്യപ്രതിസന്ധി അതിരൂക്ഷമാവുക എന്നാണ് ഐക്യരാഷ്ട്രസഭയുടെ അറിയിപ്പ്.