പശ്ചിമേഷ്യ വീണ്ടും യുദ്ധത്തിലേക്ക് ; ഇറാന്റെ ചരക്കുകപ്പല്‍ അമേരിക്കന്‍ സൈന്യം ആക്രമിച്ചതോടെ തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപനം
പശ്ചിമേഷ്യ വീണ്ടും യുദ്ധത്തിലേക്ക് ; ഇറാന്റെ ചരക്കുകപ്പല്‍ അമേരിക്കന്‍ സൈന്യം ആക്രമിച്ചതോടെ തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപനം
കപ്പലില്‍ വിശദമായ പരിശോധന നടത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു.
Apr 20, 2026, 05:32 IST
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച അമേരിക്കയ്ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപിച്ച ഇറാന്‍, യുദ്ധത്തിന് സജ്ജമാണെന്ന് വ്യക്തമാക്കി.
പശ്ചിമേഷ്യ വീണ്ടും യുദ്ധത്തിലേക്ക്. ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ ശ്രമിച്ച ഇറാന്റെ ചരക്കുകപ്പല്‍ അമേരിക്കന്‍ സൈന്യം ആക്രമിച്ചതോടെയാണ് മേഖലയില്‍ സംഘര്‍ഷ സാഹചര്യം മൂര്‍ച്ഛിച്ചത്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച അമേരിക്കയ്ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപിച്ച ഇറാന്‍, യുദ്ധത്തിന് സജ്ജമാണെന്ന് വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്കിലൂടെ നീങ്ങിയ ഇറാന്റെ ചരക്കുകപ്പലിന്റെ എന്‍ജിന്‍ റൂം തകര്‍ത്ത യുഎസ് സൈന്യം കപ്പല്‍ കസ്റ്റഡിയിലെടുത്തു. കപ്പലില്‍ വിശദമായ പരിശോധന നടത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു.
ഇറാന്റെ തുറമുഖങ്ങള്‍ ലക്ഷ്യമാക്കി യുഎസ് പടക്കപ്പലുകള്‍ കടലില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. അമേരിക്കയുടേത് വെിനിര്‍ത്തല്‍ കരാര്‍ ലംഘനമാണെന്ന് ആരോപിച്ച ഇറാന്‍, സമാധാന ചര്‍ച്ചകളില്‍ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചു.