ടെല്‍ അവീവിലേക്കുള്ള സര്‍വീസ് അന്വേഷിച്ചു ജോലിക്കു കയറി ; ഹമ്മാമി മുമ്പ് രണ്ടു തവണ വിമാനം തകര്‍ക്കാന്‍ ശ്രമിച്ചിരുന്നതായും റിപ്പോര്‍ട്ട്
വിമാനം തട്ടിയെടുത്തു തകര്‍ക്കാന്‍ ഈ വര്‍ഷം തന്നെ ഇയാള്‍ രണ്ട് ശ്രമങ്ങള്‍ നടത്തി.
ടെല്‍ അവീവിലേക്ക് സര്‍വീസ് നടത്തുന്ന വിമാന കമ്പനികള്‍ തിരഞ്ഞാണ് ഫ്‌ളൈ ദുബായില്‍ ജോലിക്ക് ചേര്‍ന്നതെന്ന് യുഎഇയിലെ ചോദ്യം ചെയ്യലില്‍ ഹമ്മാമി വെളിപ്പെടുത്തി.
ഫ്‌ളൈ ദുബായ് വിമാനത്തിന്റെ കോ പൈലറ്റ് ഹമാം അല്‍ ഹമ്മാമി വിമാനം തകര്‍ക്കാന്‍ മുമ്പേ ശ്രമം തുടങ്ങിയിരുന്നതായി ഇസ്രയേലി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ടെല്‍ അവീവിലേക്ക് സര്‍വീസ് നടത്തുന്ന വിമാന കമ്പനികള്‍ തിരഞ്ഞാണ് ഫ്‌ളൈ ദുബായില്‍ ജോലിക്ക് ചേര്‍ന്നതെന്ന് യുഎഇയിലെ ചോദ്യം ചെയ്യലില്‍ ഹമ്മാമി വെളിപ്പെടുത്തി.
വിമാനം തട്ടിയെടുത്തു തകര്‍ക്കാന്‍ ഈ വര്‍ഷം തന്നെ ഇയാള്‍ രണ്ട് ശ്രമങ്ങള്‍ നടത്തി. യാത്രക്കാരില്‍ പരിചയക്കാരായ ആരെങ്കിലും ഉള്‍പ്പെട്ടതാവാം അവസാന നിമിഷം പദ്ധതി ഉപേക്ഷിക്കാന്‍ കാരണമെന്ന് കരുതുന്നു. യുഎഇയോ ഫ്‌ളൈ ദുബായ് കമ്പനിയോ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ ബുധനാഴ്ചയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ ആക്രമിച്ച് വിമാന നിയന്ത്രണം ഏറ്റെടുക്കാന്‍ ഒമാനി പൈലറ്റ് ശ്രമിച്ചത്. ക്യാപ്റ്റന്റെയും യാത്രക്കാരുടേയും ധീരമായ ഇടപെടലുകളാണ് ദുരന്തം ഒഴിവാകാന്‍ കാരണമായത്.