'ഡോളറിന് ഡോളര്‍ എന്ന കണക്കില്‍ മറുപടി നല്‍കും'; യുഎസിന്റെ താരിഫ് പ്രഖ്യാപനത്തിനെതിരെ കാനഡ

'ഒരു വര്‍ഷത്തിലേറെയായി പുതിയൊരു വ്യാപാര കരാറിനായി കാനഡ ആത്മാര്‍ത്ഥമായി അമേരിക്കയുമായി ചര്‍ച്ചകള്‍ നടത്തുകയായിരുന്നു.

 

കാനഡയിലെ തൊഴിലാളികള്‍, കര്‍ഷകര്‍, കുടുംബങ്ങള്‍, ബിസിനസുകള്‍ എന്നിവരെ സംരക്ഷിക്കുന്നതിനാണ് ഈ നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന്, യുഎസ് ഏര്‍പ്പെടുത്തുന്ന പുതിയ താരിഫുകള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. അമേരിക്ക മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും അവര്‍ ആവശ്യപ്പെടുന്നത് നല്‍കാനും തയ്യാറല്ലെന്നും മാര്‍ക്ക് കാര്‍ണി പറഞ്ഞു. കാനഡയിലെ തൊഴിലാളികള്‍, കര്‍ഷകര്‍, കുടുംബങ്ങള്‍, ബിസിനസുകള്‍ എന്നിവരെ സംരക്ഷിക്കുന്നതിനാണ് ഈ നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.


'ഒരു വര്‍ഷത്തിലേറെയായി പുതിയൊരു വ്യാപാര കരാറിനായി കാനഡ ആത്മാര്‍ത്ഥമായി അമേരിക്കയുമായി ചര്‍ച്ചകള്‍ നടത്തുകയായിരുന്നു. ഞങ്ങള്‍ പ്രായോഗികമായും ക്ഷമയോടെയുമാണ് ഇതിനെ സമീപിച്ചത്. കാനഡക്കാര്‍ക്ക് ഏറ്റവും മികച്ച കരാര്‍ നേടുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം, അല്ലാതെ എന്ത് വില കൊടുത്തും എപ്പോള്‍ വേണമെങ്കിലും ഒരു കരാറില്‍ എത്തുക എന്നതായിരുന്നില്ല.'- എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ മാര്‍ക്ക് കാര്‍ണി പറഞ്ഞു. വാഷിംഗ്ടണുമായുള്ള ഒരു വര്‍ഷത്തിലേറെ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം, കനേഡിയന്‍ ഉദ്യോഗസ്ഥരോട് ഓട്ടവയിലേക്ക് മടങ്ങാന്‍ താന്‍ നിര്‍ദേശം നല്‍കിയതായി കാര്‍ണി അറിയിച്ചു.

കാനഡയിലെ തൊഴിലാളികളെയും കര്‍ഷകരെയും കുടുംബങ്ങളെയും ബിസിനസുകളെയും സംരക്ഷിക്കുന്നതിനായി യുഎസിന്റെ പുതിയ താരിഫുകള്‍ക്ക് ഡോളറിന് ഡോളര്‍ എന്ന കണക്കില്‍ കാനഡ മറുപടി നല്‍കും. കാനഡയുടെ താരിഫ് നടപടികളുടെ വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.