ഭ്രാന്തന്മാരുടെ കൈവശം ആണവായുധങ്ങള്‍ ഉണ്ടാകരുതെന്നതിനാലാണ് ഇറാനുമായി യുദ്ധം നടത്തുന്നത്  ; ട്രംപ്

ഇറാന്‍ നാമാവശേഷമാവുകയാണെന്നും ട്രംപ് അവകാശപ്പെട്ടു.

 

ഭീകരവാദികളായ ഇറാനില്‍ നിന്ന് പശ്ചിമേഷ്യയെ രക്ഷിച്ചത് അമേരിക്കന്‍ നടപടികളാണ്

ഭ്രാന്തന്മാരുടെ കൈവശം ആണവായുധങ്ങള്‍ ഉണ്ടാകരുതെന്നതിനാലാണ് ഇറാനുമായി യുദ്ധം നടത്തുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുദ്ധം അവസാനിപ്പിച്ചതായി യുഎസ് കോണ്‍ഗ്രസിനോട് പറഞ്ഞ ഘട്ടത്തിലാണ് ഈ പ്രസ്താവന. 60 ദിവസത്തെ യുദ്ധ സമയം അവസാനിക്കാനിരിക്കേ അതു നീട്ടണമെങ്കില്‍ ട്രംപിനും ഭരണകൂടത്തിനും യുഎസ് കോണ്‍ഗ്രസിന്റെ അനുമതി ആവശ്യമാണ്. അതേസമയം വാക്കാലുള്ള ആക്രമണങ്ങള്‍ തുടരുകയാണ് ട്രംപ്.


ഭീകരവാദികളായ ഇറാനില്‍ നിന്ന് പശ്ചിമേഷ്യയെ രക്ഷിച്ചത് അമേരിക്കന്‍ നടപടികളാണ്. ബോംബറുകള്‍ ഉപയോഗിച്ച് ഞങ്ങള്‍ അവരെ തടഞ്ഞു. ഞങ്ങള്‍ അങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ അവര്‍ക്ക് ആണവായുധങ്ങള്‍ പ്രയോഗിക്കാനുള്ള അവസരം ലഭിക്കുമായിരുന്നു. ഇസ്രയേല്‍, പശ്ചിമേഷ്യ, യൂറോപ്പ് എന്നിവ തകര്‍ന്നുപോകുമായിരുന്നു.
ഫ്‌ളോറിഡയിലെ ഒരു പരിപാടിയില്‍ സംസാരിക്കവേ ട്രംപ് പറഞ്ഞു.
ഇറാന്‍ നാമാവശേഷമാവുകയാണെന്നും ട്രംപ് അവകാശപ്പെട്ടു. അവര്‍ക്ക് നാവിക സേനയില്ല, വ്യോമ സേനയില്ല,വിമാന വേധ സംവിധാനങ്ങളില്ല, റഡാറുകളില്ല, അവരുടെ നേതാക്കളെയെല്ലാം ഇല്ലാതാക്കിയിരിക്കുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാന്‍ മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ ട്രംപ് നിരസിച്ചിരുന്നു.