മദ്രസ വിപുലീകരിക്കുന്നതിന് വേണ്ടി ക്ഷേത്രം ഇടിച്ചുനിരത്തി? ആരോപണങ്ങള്‍ തള്ളി പാകിസ്ഥാന്‍

ക്ഷേത്രത്തിലെ ഇഷ്ടികകളും മറ്റ് നിര്‍മാണസാമഗ്രികളും നീക്കം ചെയ്തതായും അവര്‍ ആരോപിക്കുന്നു.

 

ക്ഷേത്രം മനഃപൂര്‍വം പൊളിച്ചുനീക്കിയതാണെന്നും സമീപത്തെ മദ്രസയുടെ വികസനത്തിനായി ക്ഷേത്രഭൂമി കൈയേറാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും ന്യൂനപക്ഷ അവകാശ സംഘടനകള്‍ ആരോപിച്ചു.

പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ നരോവാള്‍ ജില്ലയിലെ സിറാജ് ഗ്രാമത്തില്‍ നൂറ്റാണ്ടിലേറെ പഴക്കമുള്ള ഹിന്ദു ക്ഷേത്രത്തിന് കേടുപാടുകള്‍ സംഭവിച്ചത് വിവാദമായി. ഓഗസ്റ്റ് 21നാണ് ക്ഷേത്രം തകര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.


ക്ഷേത്രം മനഃപൂര്‍വം പൊളിച്ചുനീക്കിയതാണെന്നും സമീപത്തെ മദ്രസയുടെ വികസനത്തിനായി ക്ഷേത്രഭൂമി കൈയേറാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും ന്യൂനപക്ഷ അവകാശ സംഘടനകള്‍ ആരോപിച്ചു. ക്ഷേത്രത്തിലെ ഇഷ്ടികകളും മറ്റ് നിര്‍മാണസാമഗ്രികളും നീക്കം ചെയ്തതായും അവര്‍ ആരോപിക്കുന്നു.


എന്നാല്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ ആരോപണം നിഷേധിച്ചു. ജൂലൈ 21ന് ഉണ്ടായ ശക്തമായ മഴയിലാണ് ക്ഷേത്രത്തിന്റെ ഘടനയ്ക്ക് കേടുപാടുകള്‍ സംഭവിച്ചതെന്നും പ്രാദേശിക അധികൃതര്‍ സ്ഥലം പരിശോധിച്ച് പുനരുദ്ധാരണ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
സംഭവത്തില്‍ ഇന്ത്യ ആശങ്ക രേഖപ്പെടുത്തി. ക്ഷേത്രം തകര്‍ത്തതിനെക്കുറിച്ച് സുതാര്യമായ അന്വേഷണം നടത്തണമെന്നും ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ക്ഷേത്രം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.