കരയുദ്ധത്തില്‍ അമേരിക്കയെ കാത്തിരിക്കുകയാണ് ; ഇറാന്‍

ഇസ്രയേല്‍-യുഎസ് സംയുക്താക്രമണത്തില്‍ ഏകദേശം 1230 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് ഇറാനിയന്‍ മധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

 

കരയുദ്ധത്തില്‍ അമേരിക്കന്‍ സൈന്യത്തെ ഇല്ലാത്താക്കുമെന്നും ഇറാന്‍ വിദേശകാര്യമന്ത്രി വ്യക്തമാക്കി

കരയുദ്ധത്തില്‍ അമേരിക്കയെ കാത്തിരിക്കുകയാണ് ഇറാനെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അര്ഗാചി പറഞ്ഞു. കരയുദ്ധത്തില്‍ അമേരിക്കന്‍ സൈന്യത്തെ ഇല്ലാത്താക്കുമെന്നും ഇറാന്‍ വിദേശകാര്യമന്ത്രി വ്യക്തമാക്കി. അമേരിക്കയുടെ സൈനിക താവളങ്ങള്‍ ലക്ഷ്യമാക്കി ഇറാന്‍ ആക്രമണം തുടരുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാനിയന്‍ സൈന്യം ഏതെങ്കിലും യുഎസ് കര ആക്രമണത്തിനായി കാത്തിരിക്കുകയാണെന്നും ഇറാന്റെ ആയിരക്കണക്കിന് ആളുകളെ കൊന്നൊടുക്കിയതിന് പകരം ചോദിക്കുമെന്നും ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി വ്യക്തമാക്കി. 
അഴിമതിക്കാരായ അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഇല്ലാതാക്കുമെന്നാണ് അലി ലാരിജാനി പറഞ്ഞത്.
അതേസമയം ഇസ്രയേല്‍-യുഎസ് സംയുക്താക്രമണത്തില്‍ ഏകദേശം 1230 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് ഇറാനിയന്‍ മധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.