എത്യോപ്യയിലെ അഗ്നിപർവത സ്‌ഫോടനം ; ഉയരുന്ന പുക വിമാനങ്ങളുടെ പാതയ്ക്ക് ഭീഷണി  

 

ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിലെ അഗ്‌നിപർവ്വതം പൊട്ടിത്തെറിച്ചു. പതിനായിരം വർഷത്തിനു ശേഷം ആദ്യമായാണ് എത്യോപ്യയിൽ ഈ അഗ്‌നിപർവ്വതം പൊട്ടിത്തെറിച്ചത്.  ഞായറാഴ്ചയാണ് എത്യോപ്യയിലെ ഹെയ്ലി ഗുബ്ബി അഗ്‌നിപർവ്വതം പൊട്ടിത്തെറിച്ചത്. തുടർന്ന് ഉയരുന്ന പുക വിമാനങ്ങളുടെ പാതയ്ക്ക് ഭീഷണിയാവുകയാണ്. 

തിങ്കളാഴ്ച വൈകിട്ട് മുതൽ ഡൽഹിക്കും ജയ്പുരിനും മീതേയുള്ള വ്യോമഗതാഗതത്തെ അഗ്‌നിപർവത സ്ഫോടനം എങ്ങനെ ബാധിക്കുമെന്ന് നിരീക്ഷിക്കാനുള്ള നീക്കത്തിലാണ് ഇന്ത്യയുടെ വ്യോമയാന മേഖലയും വിമാനക്കമ്പനികളും. ചില വിമാനങ്ങൾ പുകമഞ്ഞ് ഒഴിവാക്കാൻ റൂട്ടുകൾ പുനക്രമീകരിക്കുകയാണ്. അന്താരാഷ്ട്ര വ്യോമയാന പ്രോട്ടോകോൾ പ്രകാരം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ആകാശ എയർ പറഞ്ഞു.