വിയറ്റ്‌നാം ബോട്ടപകടം: ക്യാപ്റ്റന്‍ അറസ്റ്റില്‍
57കാരനായ ക്യാപ്റ്റനെ അറസ്റ്റ് ചെയ്തതായി ആന്‍ ഗിയാങ് പ്രവിശ്യയിലെ പൊലീസ് അറിയിച്ചു.
ക്യാപ്റ്റന്റെ ഭാഗത്തുനിന്ന് നിയമലംഘനം നടന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.
വിയറ്റ്‌നാമിലെ ഫൂ ക്വോക്ക് ദ്വീപില്‍ ബോട്ട് മറിഞ്ഞ് ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ മരണപ്പെട്ട സംഭവത്തില്‍ ബോട്ടിന്റെ ക്യാപ്റ്റന്‍ അറസ്റ്റില്‍. 57കാരനായ ക്യാപ്റ്റനെ അറസ്റ്റ് ചെയ്തതായി ആന്‍ ഗിയാങ് പ്രവിശ്യയിലെ പൊലീസ് അറിയിച്ചു. ക്യാപ്റ്റന്റെ ഭാഗത്തുനിന്ന് നിയമലംഘനം നടന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.
അതേസമയം അതീവ മോശം കാലാവസ്ഥ മൂലമാണ് ബോട്ട് അപകടത്തില്‍പെട്ടതെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. സംഭവസമയം മഴ ഉണ്ടായിരുന്നില്ലെന്നും ശക്തമായ തിരമാലകള്‍ ഉണ്ടായെന്നും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായ നാവികരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഈ സമയം വിനോദസഞ്ചാരികളുമായി മറ്റ് ബോട്ടുകളും കടലില്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്.
ബോട്ടിലുണ്ടായിരുന്നവര്‍ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ലെന്ന് ദൃക്‌സാക്ഷിയെ ഉദ്ധരിച്ചു പ്രാദേശിക മാധ്യമമായ വിഎന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തലകീഴായി മറിഞ്ഞ കപ്പലിന്റെ അടിഭാഗത്ത് പന്ത്രണ്ടോളം ആളുകള്‍ പിടിച്ചുകിടക്കുന്നത് കണ്ടതായും ലൈഫ് ജാക്കറ്റ് ധരിക്കാതെ പലരും കടലില്‍ ഒഴുകിനടക്കുന്നുണ്ടായിരുന്നു എന്നുമാണ് ദൃക്‌സാക്ഷി അറിയിച്ചത്. ഇവര്‍ക്ക് ലൈഫ്‌ബോയും കയറും ഇട്ട് നല്‍കി ബോട്ടിലേക്ക് വലിച്ചുകയറ്റുകയായിരുന്നുവെന്നും അപകടത്തില്‍പെട്ടവരെ തീരത്തേക്ക് എത്തിക്കാനായി ജെറ്റ് സ്‌കീസിന്റെ സഹായം ലഭിച്ചുവെന്നും ദൃക്‌സാക്ഷി വ്യക്തമാക്കി.