ട്രംപുമായി താൻ ഫോണിൽ സംസാരിച്ചെന്ന് സ്ഥിരീകരിച്ച് വെനസ്വേലൻ പ്രസിഡന്റ്

 

പത്തു ദിവസം മുൻപ് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായി താൻ ഫോണിൽ സംസാരിച്ചെന്ന് സ്ഥിരീകരിച്ച് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ. ബഹുമാനപൂർണവും സൗഹാർദപരവുമായ സംഭാഷണം ട്രംപുമായി നടത്തിയെന്നാണ് മഡുറോ പറഞ്ഞത്. ഇരു രാജ്യങ്ങളും തമ്മിൽ മാന്യമായ ചർച്ചകൾക്കുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

വെനസ്വേല വിടാൻ തയ്യാറാണെന്ന് മഡുറോ ട്രംപിനോട് പറഞ്ഞതായി റോയിട്ടേഴ്‌സ് തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ട്രംപുമായി സംസാരിച്ചെന്ന് മഡുറോ തന്നെ വ്യക്തമാക്കിയത്.