അമേരിക്ക-ഇറാന്‍ നിര്‍ണായക ചര്‍ച്ച ഇന്ന് ഇസ്‌ലാമാബാദില്‍

നിബന്ധന വയ്ക്കാന്‍ ഇനി ഇറാന് കഴിയില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിലപാടെടുത്തു.

 

കൂടിക്കാഴ്ചയ്ക്ക് മുമ്പ് ലെബനനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടു.

 പശ്ചിമേഷ്യയിലെ സമാധാന കരാറില്‍ അമേരിക്കയും ഇറാനും തമ്മിലുള്ള നിര്‍ണായക ചര്‍ച്ച ഇന്ന് ഇസ്ലാമാബാദില്‍ നടക്കും. ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് ചര്‍ച്ചയ്ക്കായി ഇസ്ലാമാബാദിലെത്തിയത്. കൂടിക്കാഴ്ചയ്ക്ക് മുമ്പ് ലെബനനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, നിബന്ധന വയ്ക്കാന്‍ ഇനി ഇറാന് കഴിയില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിലപാടെടുത്തു. അതേസമയം, ലെബനോനില്‍ ഇസ്രയേല്‍ ആക്രമണം തുടരുകയാണ്.

ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗലിബാഫ്, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി, പ്രതിരോധ കൗണ്‍സില്‍ സെക്രട്ടറി ഡോക്ടര്‍ അഹ്‌മദിയാന്‍, സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ഡോക്ടര്‍ ഹെമ്മതി എന്നിവരാണ് ചര്‍ച്ചക്കായി ഇസ്ലാമാബാദിലെത്തിയത്. യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും ഇസ്ലാമാബാദിലെത്തും.