അമേരിക്ക- ഇറാന്‍ ചര്‍ച്ചയ്ക്ക് വഴി ഒരുങ്ങുന്നുവെന്ന് സൂചന
ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി എന്ന പേരില്‍ അമേരിക്കയും ലയണ്‍സ് റോര്‍ എന്ന പേരില്‍ ഇസ്രയേലും ഇറാനില്‍ സംയുക്താക്രമണം നടത്തിയത്
Mar 24, 2026, 08:35 IST
ഇറാനില്‍ ഇസ്രയേല്‍ അമേരിക്ക സംയുക്ത ആക്രമണം ആരംഭിച്ചത് ഫെബ്രുവരി 28നാണ്.
പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ അമേരിക്ക- ഇറാന്‍ ചര്‍ച്ചയ്ക്ക് വഴി ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. പാകിസ്താനിലെ ഇസ്ലാമാബാദില്‍ ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ ചര്‍ച്ച നടത്തിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്റെ ഭരണ തലപ്പത്തേക്ക് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബഫിനെ എത്തിക്കാന്‍ അമേരിക്ക നീക്കം നടത്തുന്നതായും സൂചന ഉണ്ട്.
ഇറാനില്‍ ഇസ്രയേല്‍ അമേരിക്ക സംയുക്ത ആക്രമണം ആരംഭിച്ചത് ഫെബ്രുവരി 28നാണ്. ലോകരാജ്യങ്ങളെ മുള്‍മുനയില്‍ നിര്‍ത്തി ഇരുപത്തി നാലാം ദിവസമാണ് ആശ്വാസമായി ട്രംപിന്റെ താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപനം എത്തിയത്.
ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി എന്ന പേരില്‍ അമേരിക്കയും ലയണ്‍സ് റോര്‍ എന്ന പേരില്‍ ഇസ്രയേലും ഇറാനില്‍ സംയുക്താക്രമണം നടത്തിയത്