ഒരു ധാരണയിലെത്താന്‍ കഴിഞ്ഞിട്ടില്ല, യുഎസ് - ഇറാന്‍ ചര്‍ച്ച പ്രതിസന്ധിയില്‍
പ്രസിഡന്റ് (ഡോണള്‍ഡ് ട്രംപ്) പറഞ്ഞത് ഒരു കരാറിലെത്താന്‍ ശ്രമിക്കണമെന്നാണ്.
'അവര്‍ ഞങ്ങളുടെ നിബന്ധനകള്‍ അംഗീകരിക്കില്ലെന്ന് തീരുമാനിച്ചു.
യുഎസ് - ഇറാന്‍ ചര്‍ച്ചയില്‍ ധാരണയില്‍ എത്താന്‍ കഴിഞ്ഞില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്. 21 മണിക്കൂറിലേറെ മാരത്തണ്‍ ചര്‍ച്ച നടന്നു. റെഡ് ലൈന്‍ നിശ്ചയിച്ചെന്നും ഇറാന്‍ ആണവ ആയുധം ഉണ്ടാക്കരുത് എന്നതാണ് പ്രധാനമെന്നും യുഎസ് വൈസ് പ്രസിഡന്റ് പറഞ്ഞു. ഇത് അമേരിക്കയുടെ അവസാനത്തെ ഏറ്റവും മികച്ച ഓഫറാണെന്നും ഇറാന്‍ സ്വീകരിക്കുമോ എന്ന് അറിയാന്‍ കാത്തിരിക്കുന്നുവെന്നും ജെ ഡി വാന്‍സ് പ്രതികരിച്ചു.
'അവര്‍ ഞങ്ങളുടെ നിബന്ധനകള്‍ അംഗീകരിക്കില്ലെന്ന് തീരുമാനിച്ചു. പ്രസിഡന്റ് (ഡോണള്‍ഡ് ട്രംപ്) പറഞ്ഞത് ഒരു കരാറിലെത്താന്‍ ശ്രമിക്കണമെന്നാണ്. നിര്‍ഭാഗ്യവശാല്‍, ഒരു പുരോഗതിയും ഉണ്ടായില്ല'- എന്നാണ് ജെ ഡി വാന്‍സ് മാധ്യമങ്ങളോട് പറഞ്ഞത്. 40 ദിവസത്തിലേറെയായി തുടരുന്ന പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ ഒത്തുതീര്‍പ്പിലെത്താന്‍ കഴിയാതെ ചര്‍ച്ചകള്‍ വഴിമുട്ടിയ സാഹചര്യമാണ്.
ചര്‍ച്ചയുടെ ഫലം എന്തുതന്നെയായാലും അമേരിക്ക വിജയിക്കുമെന്നും ചര്‍ച്ചയുടെ ഫലത്തെക്കുറിച്ച് തനിക്ക് ആശങ്കയില്ലെന്നുമാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്നലെ പറഞ്ഞത്.