അമേരിക്ക ഇറാന്‍ സമാധാന ചര്‍ച്ച പ്രതിസന്ധിയില്‍
ഇറാന്‍ വ്യോമാതിര്‍ത്തിയില്‍ ശത്രുരാജ്യത്തിന്റെ ഡ്രോണ്‍ പ്രവേശിച്ചതായി ഗാലിബാഫ് ആരോപിച്ചു.
Apr 9, 2026, 06:59 IST
വെടിനിര്‍ത്തല്‍ കരാര്‍ ലെബനനും ബാധകമാണെന്ന ധാരണയുണ്ടായിരുന്നുവെന്നും എന്നാല്‍ ഇസ്രയേല്‍ അവിടെ ആക്രമണം തുടരുന്നത് കരാറിന്റെ ലംഘനമാണെന്നും ഇറാന്‍ വ്യക്തമാക്കി.
അമേരിക്കയും ഇറാനും തമ്മില്‍ ധാരണയിലെത്തിയ വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ചകള്‍ തുടങ്ങും മുമ്പേ പ്രതിസന്ധിയില്‍. ഇറാന്‍ മുന്നോട്ടുവച്ച പത്ത് ഇന നിര്‍ദ്ദേശങ്ങളില്‍ മൂന്നെണ്ണം ഇതിനകം ലംഘിക്കപ്പെട്ടതായി ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് ആരോപിച്ചു. ഇത്തരം സാഹചര്യത്തില്‍ സമാധാന ചര്‍ച്ചകളുമായി മുന്നോട്ട് പോകുന്നത് അപ്രായോഗികമെന്ന് അദ്ദേഹം പറഞ്ഞു.
വെടിനിര്‍ത്തല്‍ കരാര്‍ ലെബനനും ബാധകമാണെന്ന ധാരണയുണ്ടായിരുന്നുവെന്നും എന്നാല്‍ ഇസ്രയേല്‍ അവിടെ ആക്രമണം തുടരുന്നത് കരാറിന്റെ ലംഘനമാണെന്നും ഇറാന്‍ വ്യക്തമാക്കി.
ഇറാന്‍ വ്യോമാതിര്‍ത്തിയില്‍ ശത്രുരാജ്യത്തിന്റെ ഡ്രോണ്‍ പ്രവേശിച്ചതായി ഗാലിബാഫ് ആരോപിച്ചു. ഇതും കരാര്‍ ലംഘനമാണ്. യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തണമെന്നാണ് അമേരിക്കന്‍ ആവശ്യം. ചര്‍ച്ചകളില്‍ പ്രതിബന്ധങ്ങള്‍ ഏറെയാണെന്ന് വ്യക്തം.