യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് പ്രധാനമന്ത്രി മോദിയുമായി ടെലിഫോണില്‍ സംഭാഷണം നടത്തി
സംഭാഷണത്തിനിടയില്‍ വാന്‍സിനും ഭാര്യ ഉഷ വാന്‍സിനും പുതിയൊരു ആണ്‍കുഞ്ഞ് പിറന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൃദയം നിറഞ്ഞ ആശംസകള്‍ അറിയിച്ചു.
Aug 9, 2026, 06:47 IST
പ്രധാനമേഖലകളില്‍ ഇന്ത്യ-യുഎസ് സമഗ്ര ആഗോള തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തമാക്കുന്നതിനെക്കുറിച്ച് ഇരുനേതാക്കളും ചര്‍ച്ച ചെയ്തു.
യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിഫോണില്‍ സംഭാഷണം നടത്തി. പ്രധാനമേഖലകളില്‍ ഇന്ത്യ-യുഎസ് സമഗ്ര ആഗോള തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തമാക്കുന്നതിനെക്കുറിച്ച് ഇരുനേതാക്കളും ചര്‍ച്ച ചെയ്തു.
സംഭാഷണത്തിനിടയില്‍ വാന്‍സിനും ഭാര്യ ഉഷ വാന്‍സിനും പുതിയൊരു ആണ്‍കുഞ്ഞ് പിറന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൃദയം നിറഞ്ഞ ആശംസകള്‍ അറിയിച്ചു. വാന്‍സിന്റെ കുടുംബാംഗങ്ങള്‍ക്കെല്ലാം പ്രധാനമന്ത്രി തന്റെ ആശംസകളും നേര്‍ന്നു. പ്രധാനമന്ത്രി തന്നെയാണ് ഈ വിവരങ്ങള്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചത്.