റഷ്യന്‍, ഇറാനിയന്‍ എണ്ണ വാങ്ങാന്‍ നല്‍കിയ ഇളവ് പുതുക്കില്ലെന്ന് യുഎസ് ട്രഷറി സെക്രട്ടറി; 'യുഎസില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ ഉയര്‍ത്തണം
റഷ്യന്‍, ഇറാനിയന്‍ എണ്ണ വാങ്ങാന്‍ നല്‍കിയ ഇളവ് പുതുക്കില്ലെന്ന് യുഎസ് ട്രഷറി സെക്രട്ടറി; 'യുഎസില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ ഉയര്‍ത്തണം
റഷ്യന്‍ എണ്ണയ്ക്കുള്ള ഇളവ് ഇതിനകം അവസാനിച്ചു കഴിഞ്ഞെന്നും യുഎസ് ട്രഷറി സെക്രട്ടറി അറിയിച്ചു.
ഇറാനിയന്‍ എണ്ണയ്ക്ക് നല്‍കിയിരുന്ന 30 ദിവസത്തെ ഇളവ് ഏപ്രില്‍ 19ന് അവസാനിക്കും.
റഷ്യന്‍ എണ്ണ വാങ്ങാന്‍ നല്‍കിയ ഇളവ് പുതുക്കില്ലെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ്. ഇറാനില്‍ നിന്നും റഷ്യയില്‍ നിന്നും എണ്ണ വാങ്ങാന്‍ അനുവദിച്ചിരുന്ന അമേരിക്കന്‍ ഉപരോധ ഇളവുകള്‍ ഇനി പുതുക്കില്ലെന്നാണ് അറിയിച്ചത്. യുഎസില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും യുഎസ് ട്രഷറി സെക്രട്ടറി പറഞ്ഞു. ഇറാനിയന്‍ എണ്ണയ്ക്ക് നല്‍കിയിരുന്ന 30 ദിവസത്തെ ഇളവ് ഏപ്രില്‍ 19ന് അവസാനിക്കും. റഷ്യന്‍ എണ്ണയ്ക്കുള്ള ഇളവ് ഇതിനകം അവസാനിച്ചു കഴിഞ്ഞെന്നും യുഎസ് ട്രഷറി സെക്രട്ടറി അറിയിച്ചു.
നിലവില്‍ കടലിലുള്ള കപ്പലുകളിലെ എണ്ണയുടെ ഇടപാടുകള്‍ക്ക് മാത്രമാണ് ഇളവ് ബാധകമെന്നും ഇതിലൂടെ റഷ്യയ്ക്ക് വലിയ സാമ്പത്തിക ലാഭമുണ്ടാക്കാന്‍ കഴിയില്ലെന്നും സ്‌കോട്ട് ബെസെന്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. ആഗോള ഊര്‍ജ്ജ വിപണിയെ ഇറാന്‍ ബന്ദിയാക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ ആ സമ്മര്‍ദ്ദം കുറയ്ക്കുന്നതിനാണ് ഇത്തരമൊരു താല്‍ക്കാലിക നടപടി സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.