ഇറാനിലേക്ക് കനത്ത വ്യോമാക്രമണവുമായി അമേരിക്ക ; ഹോര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായി അടയ്ക്കുന്നുവെന്ന് ഇറാന്‍

ഖഷം ദ്വീപ് ഉള്‍പ്പെടെ വിവിധയിടങ്ങളില്‍ വന്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

 

ഹോര്‍മുസ് കടലിടുക്കിലെ ബന്ദര്‍ അബ്ബാസ്, തെക്കന്‍ നഗരമായ കാര്‍ഗനിലും സിരികിലും സ്‌ഫോടനമുണ്ടായി.

ഇറാനിലേക്ക് കനത്ത വ്യോമാക്രമണവുമായി അമേരിക്ക. ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ആക്രമണം. ഒന്നിലേറെ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണമെന്ന് അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി. ഖഷം ദ്വീപ് ഉള്‍പ്പെടെ വിവിധയിടങ്ങളില്‍ വന്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ഹോര്‍മുസ് കടലിടുക്കിലെ ബന്ദര്‍ അബ്ബാസ്, തെക്കന്‍ നഗരമായ കാര്‍ഗനിലും സിരികിലും സ്‌ഫോടനമുണ്ടായി. ആക്രമണത്തിന് പിന്നാലെ ഹോര്‍മുസ് പൂര്‍ണമായി അടച്ചെന്ന് ഇറാന്‍ അറിയിച്ചു. മേഖലയിലെ അരക്ഷിതാവസ്ഥ കാരണം ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുന്നുവെന്നാണ് ഇറാന്‍ അറിയിച്ചത്. കപ്പലുകള്‍ക്ക് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി. എണ്ണ ടാങ്കറുകളും വാണിജ്യ കപ്പലുകളും ഉള്‍പ്പെടെ എല്ലാത്തരം കപ്പലുകള്‍ക്കും നിരോധനമുണ്ട്. വിലക്ക് ലംഘിച്ച് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളെ ആക്രമിക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി.