യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയുമായി ചർച്ചയ്ക്കോ കരാറിനോ ഇല്ല : ഇറാൻ
Mar 17, 2026, 18:20 IST
യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയുമായി ചർച്ചയ്ക്കോ കരാറിനോ ഇല്ലെന്ന് ഇറാൻ പ്രതികരിച്ചു. അമേരിക്കയുമായി ചർച്ച നടക്കുന്നതിനിടെയാണ് ആക്രമിച്ചതെന്നും വെടിനിർത്തലിനായി ഇറാൻ ആവശ്യപ്പെടില്ലെന്നും വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്‌ചി വ്യക്തമാക്കി.
വെടിനിർത്തലിനായി ഇറാൻ ആഗ്രഹിക്കുന്നെന്നും എന്നാൽ അമേരിക്ക അതിന് തയാറല്ലെന്നും ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിന് മറുപടിയായാണ് ചർച്ചയ്ക്ക് ഇറാൻ ആഗ്രഹിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രി വ്യക്‌തമാക്കിയത്.