ഇറാനെതിരെ വീണ്ടും അമേരിക്കയുടെ യുദ്ധഭീഷണി

നവംബര്‍ അവസാനത്തോടെ മൂന്ന് വിമാനവാഹിനി കപ്പലുകളും രണ്ട് സൈനിക ട്രൂപ്പുകളും പശ്ചിമേഷ്യയില്‍ വിന്യസിക്കുമെന്ന് അമേരിക്ക.

 

ഇറാനെതിരെ അമേരിക്ക കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി.

ഇറാനെതിരെ വീണ്ടും അമേരിക്കയുടെ യുദ്ധഭീഷണി. നവംബര്‍ അവസാനത്തോടെ മൂന്ന് വിമാനവാഹിനി കപ്പലുകളും രണ്ട് സൈനിക ട്രൂപ്പുകളും പശ്ചിമേഷ്യയില്‍ വിന്യസിക്കുമെന്ന് അമേരിക്ക. അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ ഇറാന്‍ അവസാനിപ്പിച്ചിട്ടില്ലെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍.

അതിനിടെ ഇറാനെതിരെ അമേരിക്ക കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി.

ഇറാനിലെ റെയില്‍, ഓട്ടോമോട്ടീവ് കമ്പനികളെയും ആ മേഖലകളിലേക്കുള്ള അന്താരാഷ്ട്ര വിതരണക്കാരെയും ലക്ഷ്യമിട്ടാണ് ഇന്ന് പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബറില്‍ ഇറാന്‍ ഒരു ശതമാനം പോലും ക്രൂഡ് ഓയില്‍ എണ്ണക്കപ്പലുകളില്‍ കയറ്റിയില്ലെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് അറിയിച്ചു. അതിനിടെ ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിനു നേരെ ആക്രമണം ഉണ്ടായി.  കപ്പലില്‍ തീപിടിത്തമുണ്ടായതായാണ് കപ്പല്‍ ഗതാഗത ഡാറ്റ കൈകാര്യം ചെയ്യുന്ന യുകെ മാരിടൈം ട്രേഡ് ഓര്‍ഗനൈസേഷന്‍ അറിയിച്ചിരിക്കുന്നത്.