ഇറാന്റെ വിമാന കമ്പനികള്‍ അടച്ചുപൂട്ടിക്കുമെന്ന് അമേരിക്കയുടെ വെല്ലുവിളി

ഇറാന്‍ വിമാനങ്ങള്‍ക്കു നേര്‍ക്കുള്ള ഉപരോധം എപ്രകാരം നടപ്പിലാക്കുമെന്നും യുഎസ് ട്രഷററി സെക്രട്ടറി വിശദീകരിച്ചു.

 

ഈ ആഴ്ച മുതല്‍ ഇറാന്‍ വിദേശ കമ്പനികളുടെ രാജ്യാന്തര പറക്കല്‍ നിര്‍ത്തലാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് മുന്നറിയിപ്പു നല്‍കി.

ഇറാന്റെ വിമാന കമ്പനികള്‍ അടച്ചുപൂട്ടിക്കുമെന്ന് അമേരിക്കയുടെ വെല്ലുവിളി. യുഎസ് ഇറാന്‍ യുദ്ധം ഏഴാം മാസത്തിലേക്ക് കടക്കുമ്പോഴാണ് പുതിയ ഉപരോധങ്ങളിലൂടെ ഇറാനെ തളര്‍ത്താന്‍ അമേരിക്ക ശ്രമിക്കുന്നത്. ഈ ആഴ്ച മുതല്‍ ഇറാന്‍ വിദേശ കമ്പനികളുടെ രാജ്യാന്തര പറക്കല്‍ നിര്‍ത്തലാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് മുന്നറിയിപ്പു നല്‍കി.

ലോകമെമ്പാടുമുള്ള എല്ലാ ഇറാനിയന്‍ വിമാന കമ്പനികളും അടച്ചുപൂട്ടപ്പെടും, ബെസെന്റ് പറഞ്ഞു.
അതേസമയം വിമാന കമ്പനികള്‍ക്കു സേവനം നല്‍കുന്ന വിദേശ കമ്പനികള്‍ക്കു ദ്വിതീയ ഉപരോധം ഏര്‍പ്പെടുത്തുമെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാന്‍ വിമാനങ്ങള്‍ക്കു സേവനം നല്‍കുന്ന വിമാനത്താവളങ്ങള്‍, ടിക്കറ്റ് എടുത്തു നല്‍കുന്ന സ്ഥാപനങ്ങള്‍, ഇന്ധന വിതരണക്കാര്‍, വിമാന കമ്പനികളെ വിദേശത്തു പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്ന മറ്റ് സ്ഥാപനങ്ങള്‍ എന്നിവയേയും യുഎസ് ലക്ഷ്യം വയ്ക്കുന്നുണ്ട്.

ഇറാന്‍ വിമാനങ്ങള്‍ക്കു നേര്‍ക്കുള്ള ഉപരോധം എപ്രകാരം നടപ്പിലാക്കുമെന്നും യുഎസ് ട്രഷററി സെക്രട്ടറി വിശദീകരിച്ചു. ഉപരോധത്തിലൂടെ വിമാനങ്ങള്‍ക്കു വിദേശ രാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍ ഇന്ധനം ലഭിക്കില്ല, ലാന്‍ഡിങ് സേവനങ്ങള്‍ ലഭിക്കില്ല, ടിക്കറ്റുകള്‍ വില്‍ക്കാന്‍ കഴിയില്ല. ഇറാനെ സാമ്പത്തികമായി തകര്‍ക്കുക എന്ന ട്രംപിന്റെ പദ്ധതി കൂടിയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. എന്നാല്‍ ഇറാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.