ഇറാനില്‍ വീണ്ടും യുഎസ് ആക്രമണം; തിരിച്ചടിക്കുമെന്ന് ഇറാന്‍

ഒരു ആക്രമണത്തിനും മറുപടി നല്‍കാതെ വിടില്ലെന്ന് ഇറാനും വ്യക്തമാക്കി.

 

ഇറാന്റെ വ്യോമ പ്രതിരോധ, റഡാര്‍ സംവിധാനങ്ങള്‍ തകര്‍ത്തെന്ന് അമേരിക്കന്‍ സൈന്യം അറിയിച്ചു.

ഇറാനില്‍ വീണ്ടും യുഎസ് ആക്രമണം. തെക്കന്‍ ഇറാന്‍ നഗരങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു രാത്രി അമേരിക്കയുടെ വ്യോമാക്രമണം. ഹോര്‍മുസില്‍ യുഎസിന്റെ അപ്പാച്ചെ ഹെലികോപ്റ്റര്‍ തകര്‍ത്ത് വീഴ്ത്തിയതിനുള്ള മറുപടിയായാണ് യുഎസ് നീക്കം. ഇറാന്റെ വ്യോമ പ്രതിരോധ, റഡാര്‍ സംവിധാനങ്ങള്‍ തകര്‍ത്തെന്ന് അമേരിക്കന്‍ സൈന്യം അറിയിച്ചു. ഒരു ആക്രമണത്തിനും മറുപടി നല്‍കാതെ വിടില്ലെന്ന് ഇറാനും വ്യക്തമാക്കി.

അതേസമയം, ഇറാന്‍ അതിര്‍ത്തിക്ക് സമീപമുള്ള വിദേശ സേനകള്‍ക്ക് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. സൈനിക സേനകളുടെ സാന്നിധ്യം അവര്‍ക്ക് തന്നെ ഭീഷണിയാണെന്നും നിരന്തരമായ സുരക്ഷാ ഭീഷണിയിയുള്ളതിനാല്‍ അപകടത്തില്‍ പെട്ടേക്കാമെന്നുമാണ് ഇറാന്റെ മുന്നറിയിപ്പ്. വിദേശ സേനകള്‍ മേഖല വിടണമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി. അപകടസാധ്യത കുറയ്ക്കുന്നതിനുള്ള ഏറ്റവും നല്ല പരിഹാരം അവര്‍ ഇവിടെ നിന്നും പിന്‍വാങ്ങുക എന്നതാണ്. ഞങ്ങള്‍ നയതന്ത്ര തലത്തിലുള്ള പ്രശ്‌ന പരിഹാരത്തിനാണ് മുന്‍ഗണന നല്‍കുന്നത്, എന്നാല്‍ മറ്റ് ഭാഷകളും ഞങ്ങള്‍ക്ക് വഴങ്ങുമെന്നും ഇറാന്‍ വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അറഗ്ച്ചി വ്യക്തമാക്കി.