ഹോര്‍മുസില്‍ കപ്പല്‍ ആക്രമിച്ചതിനു തിരിച്ചടിയായി ഇറാനെ ആക്രമിച്ച് അമേരിക്ക
കപ്പലുകള്‍ക്ക് നേരെ ഉണ്ടായ ആക്രമണങ്ങള്‍ക്ക് മറുപടിയായി അമേരിക്ക ഇറാനിലെ വിവിധ കേന്ദ്രങ്ങളില്‍ ശക്തമായ വ്യോമാക്രമണം നടത്തിയത്.
കഴിഞ്ഞ ദിവസങ്ങളില്‍ ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന മൂന്ന് പ്രമുഖ വാണിജ്യ കപ്പലുകള്‍ക്ക് നേരെ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് വലിയ രീതിയിലുള്ള ആക്രമണങ്ങള്‍ ഉണ്ടായിരുന്നു.
ഹോര്‍മുസില്‍ കപ്പല്‍ ആക്രമിച്ചതിനു തിരിച്ചടിയായി ഇറാനെ ആക്രമിച്ച് അമേരിക്ക. ആക്രമണം തുടങ്ങി എന്ന് അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് വിശദമാക്കി. ഹോര്‍മുസ് കടലിടുക്കില്‍ വച്ച് മൂന്ന് വാണിജ്യ കപ്പലുകള്‍ക്ക് നേരെ ഉണ്ടായ ആക്രമണങ്ങള്‍ക്ക് മറുപടിയായി അമേരിക്ക ഇറാനിലെ വിവിധ കേന്ദ്രങ്ങളില്‍ ശക്തമായ വ്യോമാക്രമണം നടത്തിയത്. ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് ആക്രമണം നടന്നത്. മേഖലയിലെ അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും തങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുമാണ് അടിയന്തിര സൈനിക നടപടിയെന്നാണ് യു.എസ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന മൂന്ന് പ്രമുഖ വാണിജ്യ കപ്പലുകള്‍ക്ക് നേരെ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് വലിയ രീതിയിലുള്ള ആക്രമണങ്ങള്‍ ഉണ്ടായിരുന്നു.
ടാങ്കറുകള്‍ക്ക് നേരെ ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കകം, ഇറാന്റെ എണ്ണ ഇറക്കുമതിക്കുമേല്‍ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധങ്ങള്‍ക്ക് ഇളവ് നല്‍കിക്കൊണ്ട് കഴിഞ്ഞ മാസം ട്രഷറി വകുപ്പ് പുറപ്പെടുവിച്ചിരുന്ന 60 ദിവസത്തെ ലൈസന്‍സ് അമേരിക്ക റദ്ദാക്കിയിരുന്നു.