ഇറാനെതിരെ ട്രംപ് ആരംഭിച്ച സൈനിക നീക്കത്തിന് അമേരിക്കന്‍ സെനറ്റിന്റെ നിര്‍ണ്ണായക പിന്തുണ

കോണ്‍ഗ്രസിന്റെ തടസങ്ങളില്ലാതെ ഇറാനിലെ സൈനിക നടപടികളുമായി മുന്നോട്ട് പോകാന്‍ ട്രംപിന് രാഷ്ട്രീയമായ കരുത്ത് ലഭിച്ചു.

 

100 അംഗ സെനറ്റില്‍ നടന്ന വോട്ടെടുപ്പില്‍ 52-നെതിരെ 47 വോട്ടുകള്‍ക്കാണ് പ്രമേയം പരാജയപ്പെട്ടത്.

ഇറാനെതിരെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആരംഭിച്ച സൈനിക നീക്കത്തിന് അമേരിക്കന്‍ സെനറ്റിന്റെ നിര്‍ണ്ണായക പിന്തുണ. ഇറാനിലെ വ്യോമാക്രമണം തടയാനും യുദ്ധത്തിന് കോണ്‍ഗ്രസിന്റെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കാനും ലക്ഷ്യമിട്ട് അവതരിപ്പിക്കപ്പെട്ട ഉഭയകക്ഷി പ്രമേയം സെനറ്റ് വോട്ടിനിട്ട് തള്ളി. ഇതോടെ, കോണ്‍ഗ്രസിന്റെ തടസങ്ങളില്ലാതെ ഇറാനിലെ സൈനിക നടപടികളുമായി മുന്നോട്ട് പോകാന്‍ ട്രംപിന് രാഷ്ട്രീയമായ കരുത്ത് ലഭിച്ചു.

100 അംഗ സെനറ്റില്‍ നടന്ന വോട്ടെടുപ്പില്‍ 52-നെതിരെ 47 വോട്ടുകള്‍ക്കാണ് പ്രമേയം പരാജയപ്പെട്ടത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റില്‍ ട്രംപിന്റെ യുദ്ധനയത്തിന് അനുകൂലമായ നിലപാടാണ് ഭൂരിഭാഗം അംഗങ്ങളും സ്വീകരിച്ചത്. യുദ്ധാധികാര പ്രമേയം വഴി പ്രസിഡന്റിന്റെ സൈനിക നീക്കങ്ങളെ നിയന്ത്രിക്കാനുള്ള ഡെമോക്രാറ്റുകളുടെ ശ്രമമാണ് ഇതോടെ പരാജയപ്പെട്ടത്.