ട്രംപ് ഇക്കൊല്ലം ഇന്ത്യയിലേക്കില്ലെന്ന് സൂചിപ്പിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ
ക്വാഡ് ഉച്ചകോടി നടക്കാനുള്ള സാധ്യത മങ്ങി.
ട്രംപിന്റെ സന്ദര്‍ശനത്തെക്കുറിച്ച് വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസിന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മാര്‍ക്കോ റൂബിയോ.
ഡോണള്‍ഡ് ട്രംപ് ഇക്കൊല്ലം ഇന്ത്യയിലേക്കില്ലെന്ന് സൂചിപ്പിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. അടുത്ത വര്‍ഷം ട്രംപ് ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്ന് റൂബിയോ വ്യക്തമാക്കി. ട്രംപിന്റെ സന്ദര്‍ശനത്തെക്കുറിച്ച് വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസിന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മാര്‍ക്കോ റൂബിയോ.
ഇതോടെ ക്വാഡ് ഉച്ചകോടി നടക്കാനുള്ള സാധ്യത മങ്ങി. നേരത്തെ ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുമെന്ന് സൂചന നല്‍കിയിരുന്നു. നരേന്ദ്ര മോദിയെ പുകഴ്ത്തിയും ട്രംപ് സംസാരിച്ചിരുന്നു.
ട്രംപ് ഭരണകൂടം ഇന്ത്യന്‍ സന്ദര്‍ശനത്തിനായുള്ള ഒരുക്കങ്ങള്‍ നടത്തിവരികയാണെന്നും മാര്‍ക്കോ റൂബിയോ വ്യക്തമാക്കി. അമേരിക്കയുടെ ഏറ്റവും അടുത്ത തന്ത്രപ്രധാന പങ്കാളികളില്‍ ഒന്നാണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.