ഒമാന് ഉള്ക്കടലില് ഇറാന് ബന്ധമുള്ള ഉരു തകര്ത്തതായി അമേരിക്ക ; മൈനില് തട്ടി ഒരു ചരക്കുകപ്പല് മുങ്ങിയതായി ഇറാന്
ദൃശ്യങ്ങളും യുഎസ് സെന്ട്രല് കമാന്ഡ് പുറത്തുവിട്ടു.
യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്ന ഉരുവാണ് കടലില് മുക്കിയതെന്ന് യുഎസ് സെന്ട്രല് കമാന്ഡ് അറിയിച്ചു.
ഒമാന് ഉള്ക്കടലില് ഇറാന് ബന്ധമുള്ള ഉരു തകര്ത്തതായി അമേരിക്ക. യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്ന ഉരുവാണ് കടലില് മുക്കിയതെന്ന് യുഎസ് സെന്ട്രല് കമാന്ഡ് അറിയിച്ചു. ഇതിന്റെ ദൃശ്യങ്ങളും യുഎസ് സെന്ട്രല് കമാന്ഡ് പുറത്തുവിട്ടു.
ഉരു തകര്ക്കുന്നതിന് മുന്പ് ഇതിലെ ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചിരുന്നതായാണ് യുഎസ് സെന്ട്രല് കമാന്ഡ് പറയുന്നത്. ഇവരെ നാടുകടത്താനുള്ള നടപടികള് സ്വീകരിച്ചുവരികയാണെന്നും യുഎസ് സെന്ട്രല് കമാന്ഡ് പറഞ്ഞു.
അതേസമയം, ഹോര്മുസ് കടലിടുക്കില് മൈനില് തട്ടി ഒരു ചരക്കുകപ്പല് മുങ്ങിയതായി ഇറാന് ഐആര്ജിസി അറിയിച്ചു. ഇറാന്-യുഎസ് സംഘര്ഷത്തിനിടെ ഹോര്മുസില് മൈനില് തട്ടി കപ്പല് മുങ്ങുന്ന സംഭവം ആദ്യമായാണ് ഇറാന് റിപ്പോര്ട്ട് ചെയ്യുന്നത്. അതിനിടെ, ചൊവ്വാഴ്ചയും ബുധനാഴ്ചയും ഹോര്മുസ് വഴി സഞ്ചരിച്ച സിംഗപ്പൂര് രജിസ്ട്രേഷനിലുള്ള രണ്ട് കപ്പലുകള്ക്ക് നേരേ ആക്രമണമുണ്ടായതായി സിംഗപ്പൂര് മാരിടൈം ആന്ഡ് പോര്ട്ട് അതോറിറ്റി അറിയിച്ചു. ഇതില് ഒരു കപ്പല് പൂര്ണമായും മുങ്ങിപ്പോയി. മറ്റൊരു കപ്പല് സുരക്ഷിതമായി എത്തിച്ചേര്ന്നതായും മുങ്ങിയ കപ്പലിലെ ജീവനക്കാരെയെല്ലാം സുരക്ഷിതമായി പുറത്തെത്തിച്ചെന്നും സിംഗപ്പൂര് അധികൃതര് വ്യക്തമാക്കി.