ഇറാനില്‍ കരയുദ്ധത്തിന് അമേരിക്ക തയാറെടുക്കുന്നതായി സൂചന ; യുറേനിയം ശേഖരം പിടിച്ചെടുക്കാന്‍ നീക്കം
സൈനിക ദൗത്യത്തിന്റെ കാര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇതുവരെ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല.
Mar 30, 2026, 08:07 IST
ഇറാനില്‍ സൂക്ഷിച്ചിരിക്കുന്ന വന്‍തോതിലുള്ള യുറേനിയം ശേഖരം പിടിച്ചെടുക്കുന്നതിനായി അതീവ സങ്കീര്‍ണ്ണമായ ഒരു സൈനിക നീക്കത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്.
ഇറാനില്‍ കരയുദ്ധത്തിന് അമേരിക്ക തയാറെടുക്കുന്നതായി സൂചന. കൂടുതല്‍ സൈനികര്‍ പശ്ചിമേഷ്യന്‍ തീരത്തേക്ക്. ഇറാന്റെ യുറേനിയം ശേഖരം പിടിച്ചെടുക്കാനാണ് നീക്കം.
ഇറാനില്‍ സൂക്ഷിച്ചിരിക്കുന്ന വന്‍തോതിലുള്ള യുറേനിയം ശേഖരം പിടിച്ചെടുക്കുന്നതിനായി അതീവ സങ്കീര്‍ണ്ണമായ ഒരു സൈനിക നീക്കത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്.
എന്നാല്‍, സൈനിക ദൗത്യത്തിന്റെ കാര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇതുവരെ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. ഇറാന്‍ മണ്ണില്‍ നേരിട്ട് പ്രവേശിച്ച് നടത്തേണ്ട ഈ ദൗത്യം ഏറെ സങ്കീര്‍ണ്ണവും അപകടസാധ്യതയുള്ളതുമാണ്. ഇതില്‍ തീരുമാനമെടുക്കുന്നതേയുള്ളൂ.