'നിങ്ങൾ വെടിവെപ്പ് തുടങ്ങിയാൽ ഞങ്ങൾ തിരിച്ചടിക്കും' ; ഇറാന് മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ്

 വാഷിങ്ടൺ: ഇറാന് മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ വലിയൊരു പ്രശ്നത്തിലാണെന്ന് ട്രംപ് പറഞ്ഞു. ഇറാനിൽ സംഘർഷം തുടരുകയാണെങ്കിൽ ആ​ക്രമണം നടത്തുമെന്ന സൂചനയും ട്രംപ് നൽകി. ഇറാൻ ഗുരുത പ്രതിസന്ധിയിലാണെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു.
 
ഒരിക്കലും പിടിച്ചെടുക്കാത്ത ഇറാനിയൻ നഗരങ്ങൾ പോലും ജനങ്ങൾ പിടിച്ചെടുക്കുന്നു. മുമ്പ് ചെയ്തത് പോ​ലെ ആളുകളെ കൊല്ലാൻ അവർ ആരംഭിച്ചാൽ അതിന് അവർക്ക് ശക്തമായ മറുപടി നൽകും. വെടിവെപ്പ് ആദ്യം നിങ്ങൾ തുടങ്ങാതിരിക്കുകയാണ് നല്ലത്. അങ്ങനെ ചെയ്താൽ ഞങ്ങൾ തിരിച്ചടിക്കുമെന്നും ​ട്രംപ് പറഞ്ഞു.