പലസ്തീൻ അനുകൂല സംഘടനക്ക് ഉപരോധം ഏർപ്പെടുത്തി യു എസ്

 

വാഷിങ്ടൻ: പലസ്തീൻ അനുകൂല സംഘടനയായ പലസ്തീനിയൻ പ്രിസണർ സോളിഡാരിറ്റി നെറ്റ്‌വർക്ക് സമിഡൗണിനെതിരെ ഉപരോധം ഏർപ്പെടുത്തി അമേരിക്ക. ഈ ചാരിറ്റി സംഘടനയുമായി ബന്ധം പുലർത്തുന്ന ആളുകൾക്ക് മേൽ ക്രിമിനൽ കുറ്റം ചുമത്തുമെന്നും അമേരിക്ക പറഞ്ഞു.

സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ പലസ്തീൻ തടവുകാരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രവർത്തിക്കുന്ന സംഘാടകരുടെയും പ്രവർത്തകരുടെയും ഒരു അന്താരാഷ്ട്ര ശൃംഖല എന്നാണ് സമിഡൗൺ സ്വയം വിശേഷിപ്പിക്കുന്നത്.

യു.എസ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ട്രഷറിയുടെ ഓഫീസ് ഓഫ് ഫോറിൻ അസറ്റ് കൺട്രോൾ (ഒ.എഫ് .എ.സി ) ചൊവ്വാഴ്ച പുറത്തിറക്കിയ പത്രികയിൽ ഈ സംഘടനയെ ഒരു തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുകയും ചെയ്തു.