ഇറാഖില്‍ അമേരിക്കന്‍ സൈനിക വിമാനം തകര്‍ന്നുവീണു ; ആക്രമണത്തില്‍ തകര്‍ന്നതല്ലെന്ന് യുഎസ്

ഇന്ധനം നിറയ്ക്കുന്ന കെസി-135 സൈനിക വിമാനമാണ് തകര്‍ന്നുവീണത്.

 

രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെന്ന് അമേരിക്ക അറിയിച്ചു. 

പടിഞ്ഞാറന്‍ ഇറാഖില്‍ അമേരിക്കന്‍ സൈനിക വിമാനം തകര്‍ന്നുവീണു. ആക്രമണത്തില്‍ അല്ല വിമാനം തകര്‍ന്നതെന്ന് യുഎസ്. ഇന്ധനം നിറയ്ക്കുന്ന കെസി-135 സൈനിക വിമാനമാണ് തകര്‍ന്നുവീണത്. രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെന്ന് അമേരിക്ക അറിയിച്ചു. 

അതേസമയം ഗള്‍ഫ് മേഖലയിലേക്ക് ഇറാന്റെ ആക്രമണം തുടരുകയാണ്. ഒമാനില്‍ വീണ്ടും ഡ്രോണ്‍ ആക്രമണ ശ്രമം നടന്നു. ബഹ്റൈന്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി. അറേബ്യന്‍ ഗള്‍ഫിലും ഹോര്‍മൂസ് കടലിടുക്കിലും ഒമാന്‍ കടലിലും സാഹചര്യം അതീവ ഗുരുതരമെന്ന് യു.കെ മാരിടൈം ഏജന്‍സി അറിയിച്ചു.