യുഎസ് പ്രതിരോധ സെക്രട്ടറിയുമായി പോയ അമേരിക്കന്‍ സൈനിക വിമാനത്തിന് തകരാര്‍ ; അടിയന്തരമായി നിലത്തിറക്കി

വിമാനം അമേരിക്ക ലക്ഷ്യമാക്കി പോവുന്നതിനിടെ വിന്‍ഡ് ഷീല്‍ഡില്‍ വിള്ളല്‍ രൂപപ്പെടുകയായിരുന്നു.

 

ബുധനാഴ്ചയാണ് അമേരിക്കയുടെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് സഞ്ചരിച്ചിരുന്ന സൈനിക വിമാനത്തിന് സാങ്കേതിക തകരാറുണ്ടായത്. 

യുഎസ് പ്രതിരോധ സെക്രട്ടറിയുമായി പോയ അമേരിക്കന്‍ സൈനിക വിമാനത്തിന് തകരാര്‍. അടിയന്തരമായി നിലത്തിറക്കി. ബുധനാഴ്ചയാണ് അമേരിക്കയുടെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് സഞ്ചരിച്ചിരുന്ന സൈനിക വിമാനത്തിന് സാങ്കേതിക തകരാറുണ്ടായത്. 

വിമാനം അമേരിക്ക ലക്ഷ്യമാക്കി പോവുന്നതിനിടെ വിന്‍ഡ് ഷീല്‍ഡില്‍ വിള്ളല്‍ രൂപപ്പെടുകയായിരുന്നു. ഇതോടെ വിമാനം ബ്രിട്ടനില്‍ അടിയന്തരമായി ഇറക്കുകയായിരുന്നു. അപ്രതീക്ഷിതമായി ലാന്‍ഡിംഗ് നടത്തിയതായി പെന്റഗണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്, പീറ്റ് ഹെഗ്സെത്ത് സുരക്ഷിതമാണെന്നും പെന്റഗണ്‍ വിശദമാക്കി. സാങ്കേതിക തകരാറ് അനുഭവപ്പെടുമ്പോഴുള്ള സാധാരണ നടപടി ക്രമങ്ങളുടെ ഭാഗമായാണ് അടിയന്തരമായി നിലത്തിറക്കിയതെന്നാണ് പെന്റഗണ്‍ വിശദമാക്കുന്നത്.