യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്: പരാജയകാരണം ഇറാന്‍ യുദ്ധമെന്ന് ജെ ഡി വാന്‍സ്; വാന്‍സിന്റെ വിലയിരുത്തല്‍ ശരിവെച്ച് ട്രംപ്
യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്: പരാജയകാരണം ഇറാന്‍ യുദ്ധമെന്ന് ജെ ഡി വാന്‍സ്; വാന്‍സിന്റെ വിലയിരുത്തല്‍ ശരിവെച്ച് ട്രംപ്
2024ല്‍ ട്രംപിനെ പിന്തുണച്ച വോട്ടര്‍മാര്‍ പാര്‍ട്ടിയെ കൈവിട്ടെന്നും വാന്‍സ് ചൂണ്ടിക്കാട്ടുന്നു.
Nov 5, 2026, 08:02 IST
അതേ സമയം സൈനിക നടപടിയില്‍ തനിക്ക് ഖേദമില്ലെന്നും ട്രംപ് പ്രതികരിച്ചു
യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിലെ പരാജയകാരണം ഇറാന്‍ യുദ്ധമെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്. വാന്‍സിന്റെ വിലയിരുത്തല്‍ ശരിവെച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
അതേ സമയം സൈനിക നടപടിയില്‍ തനിക്ക് ഖേദമില്ലെന്നും ട്രംപ് പ്രതികരിച്ചു. വോട്ടെണ്ണല്‍ തുടരുമ്പോള്‍ പ്രതിനിധിസഭയിലും സെനറ്റിലും ഡെമോക്രാറ്റുകളുടെ സീറ്റ് നേട്ടം വര്‍ധിക്കുന്ന സാഹചര്യമാണുള്ളത്.
2024ല്‍ ട്രംപിനെ പിന്തുണച്ച വോട്ടര്‍മാര്‍ പാര്‍ട്ടിയെ കൈവിട്ടെന്നും വാന്‍സ് ചൂണ്ടിക്കാട്ടുന്നു. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനെ മാറ്റാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട് പുറത്തുവരുന്നുണ്ട്.