ആണവ ഏജന്‍സി പരിശോധന, ഹോര്‍മൂസ്, മരവിപ്പിച്ച ഫണ്ട് വിഷയങ്ങളില്‍ പരസ്പര വിരുദ്ധ അവകാശ വാദങ്ങളുമായി യുഎസും ഇറാനും

ഹോര്‍മൂസ് തങ്ങള്‍ നിയന്ത്രിക്കുമെന്നും ഇറാന്‍ ആവര്‍ത്തിക്കുമ്പോള്‍ സ്വതന്ത്രമാക്കണമെന്ന് അമേരിക്ക പറയുന്നതാണ് മറ്റൊന്ന്

 

നിലവില്‍ ഇറാന്‍ പാര്‍ലമെന്റ് നിയമം മൂലം വിലക്കിയിരിക്കുകയാണ് ആണവ കേന്ദ്രങ്ങളിലെ ഐ.എ.ഇ.എ പരിശോധന

പരസ്പരം അവകാശവാദങ്ങളുമായി സജീവമായി ഇറാനും അമേരിക്കയും. ആണവകേന്ദ്രങ്ങളില്‍ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ പരിശോധനയ്ക്ക് ഇറാന്‍ വഴങ്ങിയെന്ന് അമേരിക്കന്‍ പ്രസിഡന്റ്. ചര്‍ച്ച നടന്നിരുന്നില്ലെങ്കില്‍ ഇനിയും രക്തം വീഴുമായിരുന്നുവെന്നാണ് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കറുടെ മറുപടി.

നിലവില്‍ ഇറാന്‍ പാര്‍ലമെന്റ് നിയമം മൂലം വിലക്കിയിരിക്കുകയാണ് ആണവ കേന്ദ്രങ്ങളിലെ ഐ.എ.ഇ.എ പരിശോധന. ഇറാന്റെ മരവിപ്പിച്ച ഫണ്ട് വിട്ടുനല്‍കുന്നത് അമേരിക്കയ്ക്ക് ഗുണം ചെയ്യുന്ന തരത്തിലാണ് നല്‍കുകയെന്നാണ് മറ്റൊരു അമേരിക്കന്‍ വാദം. അമേരിക്കന്‍ ട്രഷറി, എസ്‌ക്രോ അക്കൗണ്ടിലേക്ക് മാറ്റുന്ന പണം ഉപയോഗിച്ച് അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ വിനിയോഗിക്കേണ്ടി വരുമെന്നാണ് അമേരിക്കുടെ നിലപാട്. 1200 കോടി ഡോളറാണിത്. പക്ഷെ പണം എന്ത് ചെയ്യണമെന്ന് തങ്ങള്‍ തീരുമാനിക്കുമെന്നാണ് ഇറാന്‍ പറയുന്നത്.

ഹോര്‍മൂസ് തങ്ങള്‍ നിയന്ത്രിക്കുമെന്നും ഇറാന്‍ ആവര്‍ത്തിക്കുമ്പോള്‍ സ്വതന്ത്രമാക്കണമെന്ന് അമേരിക്ക പറയുന്നതാണ് മറ്റൊന്ന്. കരാര്‍ പാലിച്ചില്ലെങ്കില്‍ ചെയ്യേണ്ടത് ചെയ്യുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഇറാന്‍ യുഎസ് വിഷയം എങ്ങുമെത്തിയിട്ടില്ലെന്നതാണ് നിലവിലെ ചര്‍ച്ചകള്‍ വ്യക്തമാക്കുന്നത്.