അമേരിക്ക-ഇറാൻ സമാധാന കരാർ: 24 മണിക്കൂറിനുള്ളിൽ ഒപ്പുവയ്ക്കുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെറിഫ്
അമെരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാർ 24 മണിക്കൂറിനുള്ളിൽ ഒപ്പുവയ്ക്കുമെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരിഫ് പറഞ്ഞതായി അന്താരാഷ്ട്ര മാധ‍്യമമായ റ‍്യൂട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. അങ്ങനെയെങ്കിൽ പശ്ചിമേഷ‍്യയിൽ ഏറെ നാളുകളായി തുടരുന്ന സംഘർഷത്തിന് അയവ് വരും
Jun 13, 2026, 18:21 IST
ഇസ്‌ലാമാബാദ്: അമെരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാർ 24 മണിക്കൂറിനുള്ളിൽ ഒപ്പുവയ്ക്കുമെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരിഫ് പറഞ്ഞതായി അന്താരാഷ്ട്ര മാധ‍്യമമായ റ‍്യൂട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. അങ്ങനെയെങ്കിൽ പശ്ചിമേഷ‍്യയിൽ ഏറെ നാളുകളായി തുടരുന്ന സംഘർഷത്തിന് അയവ് വരും.
സമാധാന കരാറിന് ഇറാനും അമെരിക്കയും സമ്മതിച്ചെന്നാണ് പാക്കിസ്ഥാൻ പറയുന്നത്. ഇതു സംബന്ധിച്ച് സാങ്കേതിക തലത്തിൽ ചർച്ച നടക്കുന്നുണ്ടെന്നും ഷെഹബാസ് ഷെരിഫ് കൂട്ടിച്ചേർത്തു.