ഇറാനിൽ യുഎസ് ആക്രമണം നടത്തിയേക്കാമെന്ന് റിപോർട്ട്

 

 ബെർലിൻ:  ഇറാനിൽ യുഎസ് ആക്രമണം നടത്തിയേക്കാമെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ്. യൂറോപ്യൻ രാജ്യങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റോയിട്ടേഴ്‌സ് ഇങ്ങനെ റിപോർട്ട് ചെയ്തത്. ആക്രമണത്തിന് സാധ്യതയുണ്ടെന്ന് ഒരു സയണിസ്റ്റ് ഉദ്യോഗസ്ഥനും പറഞ്ഞതായി റോയിട്ടേഴ്‌സിലെ റിപോർട്ടിലുണ്ട്. 

ഇറാൻ സർക്കാർ തകർച്ചയിലാണെന്ന് വിശ്വസിക്കുന്നില്ലെന്നും യൂറോപ്യൻ ഉദ്യോഗസ്ഥർ റോയിട്ടേഴ്‌സിനോട് പറഞ്ഞിട്ടുണ്ട്. ഖത്തർ അടക്കമുള്ള രാജ്യങ്ങളിലെ യുഎസ് സൈനികതാവളങ്ങളിൽ നിന്നും ചില ഉദ്യോഗസ്ഥരെ യുഎസ് സർക്കാർ പിൻവലിച്ചിട്ടുണ്ട്. തങ്ങളെ യുഎസ് ആക്രമിച്ചാൽ അയൽരാജ്യങ്ങളിലെ യുഎസ് താവളങ്ങൾ കത്തിയെരിയുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.