അന്താരാഷ്ട്ര കപ്പല്‍ ചാലില്‍ വച്ച് മൂന്ന് ഇറാനിയന്‍ എണ്ണക്കപ്പലുകള്‍ തടഞ്ഞ് അമേരിക്ക
അന്താരാഷ്ട്ര കപ്പല്‍ ചാലുകളില്‍ വെച്ചാണ് ഈ എണ്ണക്കപ്പലുകള്‍ തടഞ്ഞതെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇറാനില്‍ നിന്നുള്ള എണ്ണ കയറ്റുമതി തടയുന്നതിനായി അമേരിക്ക പ്രഖ്യാപിച്ച കര്‍ശനമായ ഉപരോധം ലംഘിക്കാന്‍ ഈ കപ്പലുകള്‍ ശ്രമിച്ചെന്നാണ് യുഎസ് സൈന്യം കുറ്റപ്പെടുത്തുന്നത്.
ഇറാനെതിരായ സാമ്പത്തിക ഉപരോധ നീക്കം കടുപ്പിച്ച് യുഎസ്. ഇന്ത്യന്‍ തീരത്തിന് സമീപം അന്താരാഷ്ട്ര കപ്പല്‍ ചാലില്‍ വച്ച് മൂന്ന് ഇറാനിയന്‍ എണ്ണക്കപ്പലുകള്‍ അമേരിക്കന്‍ സൈന്യം തടഞ്ഞു. 'ഡീപ് സീ', 'ഡോറീന', 'സെവിന്‍' എന്നീ കപ്പലുകളാണ് യുഎസ് സൈന്യം തടഞ്ഞത്. ഇന്ത്യയുടെയുടെയും, മലേഷ്യ, ശ്രീലങ്ക എന്നീ രാജ്യങ്ങളോടും ചേര്‍ന്ന് കിടക്കുന്നു അന്താരാഷ്ട്ര കപ്പല്‍ ചാലുകളില്‍ വെച്ചാണ് ഈ എണ്ണക്കപ്പലുകള്‍ തടഞ്ഞതെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇറാനില്‍ നിന്നുള്ള എണ്ണ കയറ്റുമതി തടയുന്നതിനായി അമേരിക്ക പ്രഖ്യാപിച്ച കര്‍ശനമായ ഉപരോധം ലംഘിക്കാന്‍ ഈ കപ്പലുകള്‍ ശ്രമിച്ചെന്നാണ് യുഎസ് സൈന്യം കുറ്റപ്പെടുത്തുന്നത്. രണ്ട് കപ്പലുകളെ ഇറാനിയന്‍ തുറമുഖങ്ങളിലേക്ക് തന്നെ തിരിച്ചുവിട്ടതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. അതേസമയം 'ഡോറീന' എന്ന കപ്പല്‍ നിലവില്‍ യുഎസ് യുദ്ധക്കപ്പലിന്റെ നിയന്ത്രണത്തിലാണെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.