എബോള വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൗരന്മാര്‍ക്ക് യാത്രാ വിലക്കുമായി യുഎസ്
റുവാണ്ടയിലേക്ക് ആലോചിച്ച് മാത്രമേ യാത്ര ചെയ്യാവൂ എന്ന് ചൂണ്ടിക്കാട്ടി ലെവല്‍ 3 ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചു.
മൂന്ന് രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ക്ക് ലെവല്‍ 4 ജാ?ഗ്രതാ നിര്‍ദേശമാണ് യുഎസ് പുറപ്പെടുവിച്ചിരിക്കുന്നത്.
എബോള വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൗരന്മാര്‍ക്ക് യാത്രാ വിലക്കുമായി യുഎസ് ഭരണകൂടം. ആഫ്രിക്കന്‍ രാജ്യങ്ങളായ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് ദ കോം?ഗോ, സൗത്ത് സു?ഡാന്‍, ഉ?ഗാണ്ട എന്നീ രാജ്യങ്ങളിലേക്ക് പൗരന്മാര്‍ ഒരു കാരണവശാലും യാത്ര ചെയ്യരുതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ദേശം പുറപ്പെടുവിച്ചു. മൂന്ന് രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ക്ക് ലെവല്‍ 4 ജാ?ഗ്രതാ നിര്‍ദേശമാണ് യുഎസ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതിനു പുറമേ, റുവാണ്ടയിലേക്ക് ആലോചിച്ച് മാത്രമേ യാത്ര ചെയ്യാവൂ എന്ന് ചൂണ്ടിക്കാട്ടി ലെവല്‍ 3 ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചു.
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും ഉഗാണ്ടയിലും പടരുന്ന എബോള രോഗവ്യാപനത്തെ ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിരിക്കുകയാണ്. കോം?ഗോയിലെ ഇറ്റൂരി പ്രവിശ്യയില്‍ ആണ് രോ?ഗം വ്യാപനം സ്ഥിരീകരിച്ചത്. ഇവിടെ 131 പേര്‍ മരണപ്പെട്ടു. 513 പേര്‍ക്ക് രോ?ഗം സംശയിക്കുന്നുണ്ട്. ഇതുവരെ മരുന്നുകളോ വാക്‌സിനോ കണ്ടെത്തിയിട്ടില്ലാത്ത എബോളയുടെ അപൂര്‍വ വകഭേദമായ ബുണ്ടിബു?ഗ്യോ ആണ് രോ?ഗവ്യാപനത്തിന് കാരണം.