ഇറാനു മേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി അമേരിക്ക

ഇറാനിലെ സമ്പദ് വ്യവസ്ഥ തകര്‍ച്ചയിലാണെന്നും അവിടുത്തെ ഭരണാധികാരികള്‍ പരിഭ്രാന്തരാണെന്നും ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് ഒരു പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.

 

ഇറാന്റെ ആഗോള 'ഷാഡോ ബാങ്കിംഗ് ' ശൃംഖലകളെ തകര്‍ക്കുന്നതിന്റെ ഭാഗമായാണ് രണ്ട് ഡസനില്‍ അധികം സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും അമേരിക്കന്‍ ട്രഷറി വകുപ്പ് ഉപരോധം ഏര്‍പ്പെടുത്തിയത്.

ഇറാനു മേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി അമേരിക്ക. എട്ട് ഇറാനിയന്‍ പൗരന്മാര്‍ക്കും ഇറാന്‍, തുര്‍ക്കി, യുഎഇ, ഹോങ്കോങ് എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത 22 വ്യാപാര, ബിസിനസ് സ്ഥാപനങ്ങള്‍ക്കുമെതിരെ യുഎസ് ട്രഷറി വകുപ്പ് ഉപരോധം പ്രഖ്യാപിച്ചു. ഇറാന്റെ ആഗോള 'ഷാഡോ ബാങ്കിംഗ് ' ശൃംഖലകളെ തകര്‍ക്കുന്നതിന്റെ ഭാഗമായാണ് രണ്ട് ഡസനില്‍ അധികം സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും അമേരിക്കന്‍ ട്രഷറി വകുപ്പ് ഉപരോധം ഏര്‍പ്പെടുത്തിയത്.

ഇറാനിലെ സമ്പദ് വ്യവസ്ഥ തകര്‍ച്ചയിലാണെന്നും അവിടുത്തെ ഭരണാധികാരികള്‍ പരിഭ്രാന്തരാണെന്നും ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് ഒരു പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. ഇറാനിലെ ഷാഡോ ബാങ്കിംഗ് സംവിധാനമാണ്, പാപ്പരായ ഒരു ഭരണകൂടത്തിന്റെ അവസാന സാമ്പത്തിക ജീവനാഡിയാണ്. ഇത്തരം നിയമവിരുദ്ധ ശൃംഖലകളെ തകര്‍ക്കുന്ന നടപടികളുമായി ട്രഷറി വകുപ്പ് മുന്നോട്ടുപോകും, അദ്ദേഹം വ്യക്തമാക്കി.