ഹോര്‍മുസ് ഉപരോധിക്കാന്‍ അമേരിക്കയ്ക്ക് ശേഷിയില്ല, ആക്രമിക്കാന്‍ തുനിഞ്ഞാല്‍ കടലില്‍ മുക്കുമെന്ന് ഭീഷണിയുമായി ഇറാന്‍

പോപ്പിനെതിരായ ട്രംപിന്റെ പ്രസ്താവനയെയും ഇറാന്‍ പ്രസിഡന്റ് അപലപിച്ചു. 

 

അമേരിക്കന്‍ ഭീഷണിക്ക് പിന്നാലെ പരിഹാസവുമായി ഇറാന്‍

ഹോര്‍മുസ് ഉപരോധിക്കുമെന്ന അമേരിക്കന്‍ ഭീഷണിക്ക് പിന്നാലെ, പരിഹാസവുമായി ഇറാന്‍. ഹോര്‍മുസ് ഉപരോധിക്കാന്‍ അമേരിക്കയ്ക്ക് ശേഷി ഇല്ലെന്നും ഉണ്ടെങ്കില്‍ അമേരിക്കന്‍ പടക്കപ്പലുകള്‍ ഭയന്ന് പിന്മാറില്ലായിരുന്നുവെന്നും ഇറാന്‍ സുരക്ഷ കൗണ്‍സില്‍ അംഗത്തെ ഉദ്ധരിച്ച് പ്രസ് ടിവി റിപ്പോര്‍ട്ട് ചെയ്തു. ആക്രമിക്കാന്‍ തുനിഞ്ഞാല്‍ കടലില്‍ മുക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി. 

പോപ്പിനെതിരായ ട്രംപിന്റെ പ്രസ്താവനയെയും ഇറാന്‍ പ്രസിഡന്റ് അപലപിച്ചു. 

അതേസമയം, ഹോര്‍മൂസ് വെച്ച് വിലപേശരുതെന്ന് ഇറാനോട് ഖത്തര്‍ പറഞ്ഞു. പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നും ഖത്തര്‍ നിര്‍ദേശിച്ചു. ഇറാന്‍ വിദേശകാര്യ ഖത്തര്‍ പ്രധാനമന്ത്രിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഖത്തര്‍ നിലപാടറിയിച്ചത്.