പന്നി കാഷ്ഠം വളമാക്കിയ അമേരിക്കന്‍ ചോളം ബംഗ്ലാദേശിലേക്ക് ; യുഎസിനെതിരെ വിമര്‍ശനവുമായി ഒരു വിഭാഗം

ഇരു രാജ്യങ്ങളും തമ്മിലുള്ള ഭക്ഷ്യ വ്യാപര സഹകരണത്തെ ബന്ധപ്പെടുത്തിയാണ് യുഎസ് എംബസി പോസ്റ്റ് ചെയ്തത്

 

ധാക്കയിലെ യുഎസ് എംബസിയാണ് ബംഗ്ലാദേശിലേക്ക് ചോളം ഇറക്കുമെന്നറിയിച്ചത്.

അമേരിക്കന്‍ ചോളം ബംഗ്ലാദേശിലേക്ക് കയറ്റി അയക്കുന്നതുമായി ബന്ധപ്പെട്ടു രാജ്യത്ത് വിവാദം. മുസ്ലീം ഭൂരിപക്ഷ രാജ്യത്ത് മത വിശ്വാസത്തിന് എതിരാണ് ഇക്കാര്യമെന്നാണ് വിമര്‍ശനം. ധാക്കയിലെ യുഎസ് എംബസിയാണ് ബംഗ്ലാദേശിലേക്ക് ചോളം ഇറക്കുമെന്നറിയിച്ചത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഭക്ഷ്യ വ്യാപര സഹകരണത്തെ ബന്ധപ്പെടുത്തിയാണ് യുഎസ് എംബസി പോസ്റ്റ് ചെയ്തത്. മതപരമായ വികാരം വ്രണപ്പെടുന്നുവെന്നാണ് ആരോപണം.
ട്രംപിനെ പ്രകീര്‍ത്തിച്ചതിന് പകരമായി ബംഗ്ലാദേശിന് പന്നി കാഷ്ഠം വളമായി ഉപയോഗിച്ച അമേരിക്കന്‍ ചോളമാണ്, പാക്കിസ്ഥാന് ലഭിക്കുന്നത് ഗാസയിലേക്ക് സമാധാന സേനയെ അയക്കാനുള്ള അവസരവും എന്നാണ് ഒരാളുടെ പരിഹാസ കമന്റ്.