ഇറാനിലെ 140 കേന്ദ്രങ്ങളില്‍ മിസൈല്‍-ഡ്രോണ്‍ വര്‍ഷം നടത്തി അമേരിക്ക

ഹോര്‍മൂസ് ഇറാന്‍ അടയ്ക്കുകയും ചെയ്തു

 

സൗദിയൊഴികെ എല്ലാ ഗള്‍ഫ് രാജ്യങ്ങളിലേക്കും ജോര്‍ദാനിലേക്കും ഇറാന്‍ ആക്രമണം നടത്തി. 

സമാധാന ധാരണ തകര്‍ന്നതിന് പിന്നാലെ വീണ്ടും തുടങ്ങിയ ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം പശ്ചിമേഷ്യയിലാകെ വ്യാപിക്കുന്നു. ഇറാനില്‍ 140 കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയ അമേരിക്കയ്‌ക്കെതിരെ ഇറാന്‍ ഗള്‍ഫ് മേഖല ലക്ഷ്യമിട്ടാണ് പ്രത്യാക്രമണം നടത്തുന്നത്. സൗദിയൊഴികെ എല്ലാ ഗള്‍ഫ് രാജ്യങ്ങളിലേക്കും ജോര്‍ദാനിലേക്കും ഇറാന്‍ ആക്രമണം നടത്തി. 

ഹോര്‍മൂസ് ഇറാന്‍ അടയ്ക്കുകയും ചെയ്തു. ഹോര്‍മൂസില്‍ ജി എഫ് എസ് ഗാലക്‌സി എന്ന കപ്പല്‍ ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് സംഘര്‍ഷാവസ്ഥ വീണ്ടും പടര്‍ന്നത്.