ഇറാന്റെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി അമേരിക്കയുടെ ആക്രമണം

 ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലിനു നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിന് പിന്നാലെ, ഇറാന്റെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി അമേരിക്കൻ സൈന്യം ശക്തമായ വ്യോമാക്രമണം നടത്തി. 

 ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലിനു നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിന് പിന്നാലെ, ഇറാന്റെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി അമേരിക്കൻ സൈന്യം ശക്തമായ വ്യോമാക്രമണം നടത്തി. 

ഇറാന്റേത് വെടിനിർത്തൽ കരാറിന്റെ വിഡ്ഢിത്തം നിറഞ്ഞ ലംഘനമാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കുറ്റപ്പെടുത്തിയതിനു തൊട്ടുപിന്നാലെയായിരുന്നു അമേരിക്കയുടെ അപ്രതീക്ഷിത സൈനിക നീക്കം. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഹോർമുസ് കടലിടുക്കിൽ വച്ച് വാണിജ്യ ചരക്കുകപ്പലിനു നേരെ ഇറാന്റെ വൺ വേ അറ്റാക്ക് ഡ്രോൺ ആക്രമണമുണ്ടായത്.